തൃശൂർ: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതും സമ്മതിദാനാവകാശം വിവേകപൂർവം വിനിയോഗിക്കുന്നതും ഒരു പൗരന്റെ പ്രാഥമികവും പ്രാധാന്യമേറിയതുമായ ഉത്തരവാദിത്വമാണെന്ന് തൃശൂർ അതിരൂപത മെത്രാപോലിത്ത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
രാജ്യത്ത് തെരഞ്ഞെടുപ്പുകൾ യഥാസമയം നടക്കുന്നത് ജനാധിപത്യത്തിന്റെ കരുത്ത് തന്നെയാണ് വിളിച്ചോതുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയകാര്യസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ടുചേർക്കൽ ക്യാമ്പയിന്റെ അതിരൂപതാതല ഉദ്ഘാടനം തൃശൂർ പരിശുദ്ധ വ്യാകുല മാതാവിന്റെ ബസിലിക്കയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബസിലിക്ക വികാരി ഫാ. ഫ്രാൻസീസ് പള്ളിക്കുന്നത് അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് കൂത്തൂർ, ഫാ. ഡെന്നി താണിക്കൽ, രാഷ്ട്രീയകാര്യ സമിതി കൺവീനർ ജോഷി വടക്കൻ സെക്രട്ടറി ജോമി ജോൺസൺ എന്നിവർ പ്രസംഗിച്ചു. സെപ്റ്റംബർ 10, 17 തിയതികളിൽ ഇടവകകൾ കേന്ദ്രീകരിച്ച് നടത്തുന്ന വോട്ട് ചേർക്കൽ കാമ്പയിന്റെ മുന്നോടിയായി ഇടവക പ്രതിനിധികൾക്ക് ആദ്യഘട്ട പരിശീലനം നൽകി. പരിശീലന പരിപാടികൾ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ടം പരിശീലനം സെപ്റ്റംബർ മൂന്നിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision