തൃശൂർ: യുവജനനേതൃത്വം സഭയുടെ ശക്തിയെന്ന് അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴ്ത്ത്.
യുവജന വർഷാചരണത്തിന്റെ ഭാഗമായി തൃശൂർ അതിരൂപത കാറ്റക്കിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 11-ാം ക്ലാസ് മുതൽ എസിസി വരെയുള്ള വിശ്വാസപരിശീലന വിദ്യാർഥി ലീഡേഴ്സിന്റെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അതിരൂപത ആർച്ച്ബിഷപ് മാർ ആഡ്രൂസ് താഴത്ത്.
തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിനെ ശുശ്രൂഷിക്കുവിൻ (റോമോ: 12:11) എന്ന ദൈവവചനത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് 2013 സംഗമത്തിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി ആയിരത്തോളം വിശ്വാസപരിശീലന വിദ്യാർഥി ലീഡേഴ്സ് പങ്കെടുത്തു.
ഡിബിസിഎൽസി ഓഡിറ്റോറിയത്തിൽ നടന്ന ലീഡേഴ്സ് സംഗമത്തിൽ സിഎംഐ കോൺഗ്രിഗേഷൻ ജനറൽ ഫോർമേഷൻ കോ-ഒാർഡിനേറ്റർ ഫാ. ജെറിൻ തുരുത്തേൽ സിഎംഐ, നെസ്റ്റ് ഡി അഡിക്ഷൻ സെന്റർ ഡയറക്ടർ ഫാ. ടിജോ മുള്ളക്കര തുടങ്ങിയവർ നേതൃപരിശീലന ക്ലാസുകൾ നയിച്ചു. കെപിസിസി മെമ്പറും കെഎസ്യു വൈസ് പ്രസിഡന്റുമായ ജീസസ് യൂത്ത് അംഗം ആൻ സെബാസ്റ്റ്യൻ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ തിരുവനന്തപുരത്തുള്ള മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ശുശ്രൂഷ ടീമിലെ അംഗമായ റിനു തോമസ് ചെറുപ്പത്തിൽ ഒരു ബൈക്ക് അപകടത്തെ തുടർന്ന് ശരീരം മുഴുവൻ തളർന്നു പോയ സഹനത്തിലും ക്രിസ്തുവിന്റെ സ്നേഹത്തെയും കരുതലിനെയും കുറിച്ചു പ്രസംഗിച്ചു. ദൈവവേല ചെയ്യുന്ന മോട്ടിവേഷണൽ സ്പീക്കർ കൂടിയായ ചിയ്യാരം സ്വദേശി നിഖിൽ രാജ് എന്നിവരെ ഉൾപ്പെടുത്തി പാനൽ ഷെയറിംഗും ഉണ്ടായിരുന്നു.
തൃശൂർ ഗവ. മെഡിക്കൽ കോളജ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസറും അസിസ്റ്റന്റ് പോലീസ് സർജനുമായ ഡോ. മനു ജോൺസ് ചൊവ്വല്ലൂർ പാനൽ ഷെയറിംഗിന് നേതൃത്വം നല്കി. ഡിബിസിഎൽസി ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് ആളൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിജോ മുരിങ്ങാത്തേരി, കാറ്റക്കറ്റിക്കൽ കൗൺസിൽ കൺവീനർ വി.കെ. ജോർജ്, ഷെറിൽ സിജോ എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision