അജപാലനപ്രവർത്തനങ്ങൾ നടത്തുവാനായി പുരോഹിതരും അൽമായരും ഉൾപ്പെടുന്ന കത്തോലിക്കാസഭാഘടകമായ വ്യക്തിഗത പ്രെലേച്ചറുകളെ സംബന്ധിക്കുന്ന കാനോനിക നിയമത്തിൽ ഫ്രാൻസിസ് പാപ്പാ വ്യതിയാനം വരുത്തി
പൊന്തിഫിക്കൽ നിലയിലുള്ള വ്യക്തിഗത പ്രലേച്ചറുകളെ സംബന്ധിക്കുന്ന സഭാനിയമത്തിൽ ഫ്രാൻസിസ് പാപ്പാ മാറ്റം വരുത്തി. 2022 ജൂലൈ 14-നു നൽകിയ “അദ് കരിസ്മ ത്യുയെന്തും” എന്ന മോത്തു പ്രോപ്രിയോയിൽ മാറ്റം വരുത്തിക്കൊണ്ടാണ് പാപ്പാ പുതിയ ഭേദഗതി കൊണ്ടുവന്നത്. മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പുതിയ മോത്തു പ്രോപ്രിയോ വഴി, വ്യക്തിപരമായ പ്രലേച്ചറുകളെ, പൊന്തിഫിക്കൽ അധികാരത്തിന് കീഴിലുള്ള പൗരോഹിത്യ പൊതു അസോസിയേഷനുകളിലൂടെ നിലയിലേക്ക് മാറ്റി.
വിശുദ്ധ ഹോസെ മരിയ എസ്ക്രിവാ നാൽപത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഓപുസ് ദേയി മാത്രമാണ് നിലവിൽ കാനോനിക നിയമപ്രകാരം വ്യക്തിഗത പ്രലേച്ചറുകളുടെ നിലയിലുള്ളത്. അതുകൊണ്ടുതന്നെ ഓപുസ് ദേയിയെ മാത്രമാണ് നിലവിലെ ഭേദഗതി ബാധിക്കുക. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ “ഉത്ത് സിത്” എന്ന അപ്പസ്തോലിക രേഖ വഴിയാണ് ഇത് സ്ഥാപിച്ചത്. സംഘടനയുടെ സ്ഥാപകസിദ്ധി കാത്തുസൂക്ഷിക്കാനും, സുവിശേഷവത്കരണപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി ഫ്രാൻസിസ് പാപ്പാ 2022-ൽ ഈ രേഖയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.പുതിയ മാറ്റങ്ങൾ വഴി പ്രലേച്ചറിന്റെ സ്ഥിതി, പ്രലേച്ചർ അധ്യക്ഷന്റെ അധികാരങ്ങൾ, അൽമായരുടെ പ്രവർത്തനങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision