ഇ​ടു​ക്കി രൂ​പ​ത പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി പ​ഠ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു

Date:

ക​രി​മ്പ​ൻ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി ന​വം​ബ​ർ 19 മു​ത​ൽ 21 വ​രെ അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.

ഇ​തി​നുള്ള പ​ഠ​ന​രേ​ഖ അ​ടി​മാ​ലി​യി​ൽ ചേ​ർ​ന്ന വൈ​ദി​ക സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ട​ത്തി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

രൂ​പ​താ​ധ്യ​ക്ഷ​നും വൈ​ദി​ക – സ​ന്യ​സ്ത – അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും ഉ​ൾ​കൊ​ള്ളു​ന്ന ഉ​പ​ദേ​ശ​ക​സ​മി​തി​യാ​ണ് എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി. ഇ​ടു​ക്കി രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​രു​ക്ക​മാ​യി ഒ​രു പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന ക​ർ​മ​രേ​ഖ​ക്ക് രൂ​പം കൊ​ടു​ക്കു​ക എ​ന്ന​താ​ണ് അ​സം​ബ്ലി​യു​ടെ ല​ക്ഷ്യം. കു​ടും​ബ​ങ്ങ​ളി​ലെ അ​ജ​പാ​ല​ന സാ​ക്ഷ്യം, യു​വ​ജ​ന പ്രേ​ഷി​ത​ത്വം എ​ന്നി​വ​യാ​ണ് എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി​യു​ടെ പ​ഠ​ന വി​ഷ​യ​ങ്ങ​ൾ. ഈ ​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് രൂ​പ​ത​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത് ഇ​ട​വ​ക, ഫെ​റോ​നാ ത​ല​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കും.

ജോ​യി പ്ലാ​ത്ത​റ, സ​ണ്ണി ക​ടൂ​ത്താ​ഴെ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി​യു​ടെ പ്രാ​ധാ​ന്യ​വും ആ​ശ​ങ്ക​യും രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​വ​ത​രി​പ്പി​ച്ചു. റ​വ.​ഡോ. തോ​മ​സ് പ​ഞ്ഞി​ക്കു​ന്നേ​ൽ, റ​വ.​ഡോ. മാ​ർ​ട്ടി​ൻ പൊ​ൻ​പ​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...