സുഡാനിൽ കലാപങ്ങൾ തുടരുന്നു: ഫീദെസ് വാർത്താ ഏജൻസി

Date:

സുഡാനിൽ കലാപങ്ങൾ ശക്തമായി തുടരുന്നുവെന്നും, നിലവിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ നടന്നുവരുന്ന സംഘർഷങ്ങൾക്കിടയിൽ സുഡാനിൽ തകർക്കപ്പെടുന്ന സമാധാനസ്ഥിതി മറക്കരുതെന്നും ഫിദെസ് വാർത്താ ഏജൻസി.

സുഡാനിൽ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (RSF) സൈന്യവും തമ്മിൽ ആരംഭിച്ച സംഘർഷങ്ങൾ, രാജ്യത്തെ മറ്റു സായുധവിഭാഗങ്ങളെക്കൂടി ഈ സംഘർഷങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ സാധ്യതയുണ്ടെന്നും ഫീദെസ് അറിയിച്ചു.

കത്തോലിക്കാ സമാധാനസേവനസംഘം അറിയിച്ചതനുസരിച്ച് സുഡാനിലെ മാനവികപ്രതിസന്ധികൾ അതിശക്തമാണ്. രാജ്യത്തെ ജനസംഖ്യയിൽ ഏതാണ്ട് പകുതിയോളം, അതായത് രണ്ടരക്കോടിയോളം ആളുകൾക്ക് അതിജീവനത്തിനായി അടിയന്തിര മാനവികസഹായം ആവശ്യമാണ്. കഴിഞ്ഞ ഏപ്രിൽ മാസം സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപുതന്നെ രാജ്യത്ത് ദാരിദ്ര്യത്തിന്റെയും, പോഷകാഹാരക്കുറവിന്റെയും സ്ഥിതി റൊക്കോഡ് നിലയിലേക്കെത്തിയിരുന്നുവെന്ന് സംഘടന അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക


https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...