ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്ഥാനെ തൂത്തെറിഞ്ഞ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍.
ചെന്നൈയില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ്(4-0) അയല്‍ക്കാരെ ഇന്ത്യ വീഴ്‌ത്തിയത്. തോല്‍വിയോടെ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായി.
മേയര്‍ രാധാകൃഷ്‌ണ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങി ആദ്യപകുതിയില്‍ തന്നെ ഇന്ത്യ രണ്ട് ഗോളിന് ലീഡെടുത്തിരുന്നു. ആദ്യ ക്വാര്‍ട്ടറിന്‍റെ 15-ാം മിനുറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യക്ക് ആദ്യ ഗോള്‍ നല്‍കി. രണ്ടാം ക്വാര്‍ട്ടറില്‍ 24-ാം മിനുറ്റില്‍ ഹര്‍മന്‍ രണ്ടാം തവണയും വലകുലുക്കി. ഈ ഗോളും പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ 36-ാം മിനുറ്റില്‍ ജുഗ്‌രാജ് സിംഗ് ഗോള്‍നില 3-0 ആക്കി. പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇത്തവണയും വല ചലിച്ചത്. നാലാം ക്വാര്‍ട്ടറില്‍ 55-ാം മിനുറ്റില്‍ ആകാശ്‌ദീപ് സിംഗിലൂടെ ഇന്ത്യ 4-0ന്‍റെ സമ്പൂര്‍ണ മേധാവിത്വം പാകിസ്ഥാനെതിരെ നേടുകയായിരുന്നു. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് അവസാന ക്വാര്‍ട്ടറില്‍ കളത്തിലെത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision