പാപ്പായുടെ ലിസ്ബൺ സന്ദർശനത്തിനും ലോക യുവജന സംഗമത്തിനും പരിസമാപ്തി!
പോർച്ചുഗലിൽ, ഈ ദിനങ്ങളിൽ യുവജന സാഗരമായി മാറിയ ലിസ്ബൺ നഗരത്തിൽ ആഗസ്റ്റ് ഒന്നിന് തുടക്കം കുറിച്ച മുപ്പത്തിയേഴാം ആഗോള കത്തോലിക്ക യുവജനദിന സംഗമത്തിന് ഞായറാഴ്ച (06/08/23) തിരശ്ശീല വീണു. ഫ്രാൻസീസ് പാപ്പാ ഈ യുവജനദിനാചരണത്തോടനുബന്ധിച്ചു നടത്തിയ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടനവും പരിസമാപിച്ചു. ഞായറാഴ്ച രാത്രി പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തി. ആഗസ്റ്റ് 2-6 വരെ നീണ്ട പഞ്ചദിന ഇടയസന്ദർശനത്തിൽ പാപ്പാ കര-വ്യോമ മാർഗ്ഗങ്ങളിലൂടെ 4149 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ലിസ്ബണിൽ നിന്നു പുറപ്പെട്ട വിമാനം നിശ്ചിത സമയത്തിലും നാല്പത്തിയഞ്ചു മിനിറ്റു മുമ്പ്, അതായത് റോമിലെ സമയം ഞായറാഴ്‌ച (06/08/23) രാത്രി 9.40-ന്, ഇന്ത്യയിലെ സമയം തിങ്കളാഴ്ച പുലർച്ചെ 1.10-ന് റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമനാത്താവളത്തിൽ താണിറങ്ങി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision