ചെറുതോണി: മണിപ്പുരിൽ കലാപത്തിനിരയായവരുടെ പുനരധിവാസം നമ്മുടെ ലക്ഷ്യമായി മാറണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ.
മണിപ്പുരിൽ നടന്നത് സമാനതകൾ ഇല്ലാത്ത കലാപമാണ്. നൂറുകണക്കിനാളുകൾക്ക് അവരുടെ വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധിയാളുകൾ വനത്തിനുള്ളിലേക്ക് പ്രാണരക്ഷാർഥം ഓടിപ്പോയിട്ടുണ്ട്. അവരെയെല്ലാം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള കടമ നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുർ കലാപത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെറുതോണിയിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സമ്മേളനത്തിൽ ജെറിൻ ജെ. പട്ടാംകുളം അധ്യക്ഷത വഹിച്ചു.
നിരവധി വൈദികരും സന്യസ്തരും കെസിവൈഎം ഇടുക്കി രൂപത യൂണിറ്റ് ഭാരവാഹികളും സമരത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിന് യുവജനങ്ങൾ ഉപവാസ സമരത്തിലും പ്രതിഷേധ റാലിയിലും പങ്കെടുത്തു. ജെബിൻ ജേക്കബ്, അലക്സ് തോമസ്, ജോയ്സ് ഇമ്മാനുവൽ, ജോർജ് ജോസഫ്, മരിയറ്റ് തോമസ്, അഖില, അമല, ആൽബി, സച്ചിൻ, അമൽ, ബിന്റോ, ഫ്രാങ്ക്ളിൻ, നോയൽ, മെർലിൻ, ചിഞ്ചു തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision