മുപ്പത്തിയേഴാം ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിയ ഫ്രാൻസീസ് പാപ്പാ ഓഗസ്റ്റ് നാല് വെള്ളിയാഴ്ച വൈകുന്നേരം യുവജനങ്ങൾക്കൊപ്പം കുരിശിന്റെ വഴിയുടെ പ്രാർത്ഥനകളിൽ സംബന്ധിക്കുകയും ശനിയാഴ്ച രാവിലെ ഫാത്തിമയിലെത്തി രോഗികൾക്കൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു.
ഓഗസ്റ്റ് നാല് വെള്ളിയാഴ്ച ലിസ്ബണിലെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽ ലിസ്ബണിലെ പാത്രിയർക്കീസ് കർദ്ദിനാൾ മനുവേൽ ജൊസേ മക്കാറിയൊ ദൊ നാഷിമെന്തൊ ക്ലെമേന്തെയ്ക്കും, വിവിധ രാജ്യങ്ങളിൽനിന്നുള്ള 10 യുവജനങ്ങൾക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ച പാപ്പാ, യുവജനങ്ങൾക്കൊപ്പം കുരിശിന്റെ വഴിയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാനായി, പ്രാദേശികസമയം വൈകുന്നേരം അഞ്ചുമണിയോടെ (ഇന്ത്യയിൽ വൈകിട്ട് 9.30) നൂൺഷ്യേച്ചറിൽനിന്നും അറുന്നൂറ് മീറ്ററുകൾ അകലെയുള്ള എഡ്വേർഡ് ഏഴാമൻ പാർക്കിലേക്ക് യാത്ര പുറപ്പെട്ടു. തുറന്ന ജീപ്പിൽ സഞ്ചരിച്ച പാപ്പായെ, റോഡിനിരുവശവും ആയിരക്കണക്കിന് ആളുകളാണ് കാത്തുനിന്നത്. യാത്രയിൽ നിരവധി കൊച്ചുകുട്ടികളെ പാപ്പാ ചുംബിച്ച് ആശീർവദിച്ചു. നിരവധി ആളുകൾ പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും ചിത്രങ്ങളും വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും പതാകകളും ഏന്തിയിരുന്നു. യുവജനങ്ങൾ പാപ്പായെ ആഹ്ളാദാരവങ്ങളോടെയും ഗാനാലാപനങ്ങളോടെയുമാണ്വരവേറ്റത് യുവജനങ്ങൾക്കൊപ്പം വൈദികരുടെയും സമർപ്പിതരുടെയും സാന്നിധ്യമുണ്ടായിരുന്നു. പോർച്ചുഗീസ് ഭാഷയിൽ ത്രിത്വസ്തുതിയോടെയും പ്രാർത്ഥനയോടെയുമാണ് പാപ്പാ പ്രാർത്ഥനാസംഗമത്തിന് പ്രാരംഭം കുറിച്ചത്. തുടർന്ന് സ്പാനിഷ് ഭാഷയിൽ പാപ്പാ യുവജനങ്ങളോട് സംസാരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision