അരുവിത്തുറ തിരുനാളിന് ആത്യപൂർവ്വമായ തിരക്ക്

Date:

അരുവിത്തുറ : വിശുദ്ധ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം.

അരുവിത്തുറ: വിശുദ്ധ ഗീവർഗീസ്  സഹദായുടെ അനുഗ്രഹം തേടി വിശ്വാസ സാഗരം.  പ്രധാന തിരുന്നാൾ ദിവസമായിരുന്ന ഇന്നലെ രാവിലെ മുതൽ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. രണ്ട് വർഷത്തെ ലോക്ഡൗണിനു ശേഷം ആഘോഷിക്കുന്ന തിരുന്നാൾ എന്ന പ്രത്യേകതയുമുണ്ട് ഈ തിരുനാളിന്. കോവിഡ് നിയന്ത്രണം  മൂലം  നേർച്ച കാഴ്ചകൾ സമർപ്പിക്കാൻ സാധിക്കാതിരുന്ന ആയിരക്കണക്കിനാളുകളാണ് വല്യച്ചന്റെ അനുഗ്രഹം തേടിയെത്തിയത്. 

രാവിലെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൻ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് ഫാ. സ്കറിയ മോടിയിൽ, ഫാ. ജോസഫ് കുറുപ്പശ്ശേരിയിൽ, ഫാ. തോമസ് കൊച്ചോടയ്ക്കൽ, ഫാ. ജോസഫ് പുരയിടത്തിൽ എന്നിവരുടെ കാർമ്മികത്വത്തിൽ തിരുനാൾ റാസ നടന്നു.   റാസയ്ക്കു ശേഷം ഭക്തിയാധരവൂർവ്വവും വിശ്വാസ നിർഭരവുമായി നടന്ന പകൽ പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പ്രാർത്ഥനാ മഞ്ചരികളുമായി പങ്ക്  ചേർന്നത്. മുത്തുക്കുടകളും ആലവെട്ടവും വെഞ്ചാമരവും വാദ്യമേളങ്ങളും പള്ളിമണിനാദങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയേകി.

ഇടവകക്കാരുടെ തിരുന്നാൾ ദിനമായ നാളെ (25)  രാവിലെ 5.30 നും 6.45 നും 8 നും 9.30 നും 10.30നും 12 നും 1.30 നും 2.45 നും 4 നും വിശുദ്ധ  കുർബാന, നൊവേന. 5. 30 ന് കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം മലങ്കര കുർബാന അർപ്പിക്കും. തുടർന്ന് തിരുസ്വരുപ പുനപ്രതിഷ്ഠ.

എട്ടാമിടമായ മെയ് ഒന്നിന് തിരുനാൾ സമാപിക്കും. അന്നേ ദിവസം രാവിലെ 5.30, 6.45, 8.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന നൊവേന.  10 മണിക്ക് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും. തുടർന്ന് 11.30 നും ഉച്ച കഴിഞ്ഞ് 1 നും 2 നും 3 നും 4 നും 6 നും  വിശുദ്ധ കുർബാന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...