ടൂറിൻ തിരുക്കച്ചയെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ചിത്രം നവംബറില്‍ റിലീസിന്

spot_img

Date:

കാലിഫോര്‍ണിയ: കല്ലറയിൽ അടക്കം ചെയ്ത സമയത്ത് ക്രിസ്തുവിന്റെ ശരീരംപൊതിയാൻ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ടൂറിൻ തിരുക്കച്ചയെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ചിത്രം നവംബർ മാസം പുറത്തിറങ്ങും.

‘ദ ഷ്റൗട്: ഫേസ് ടു ഫേസ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ചിത്രം റോബർട്ട് ഒർലാണ്ടോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിരുക്കച്ചയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചിത്രത്തിൽ അവലോകനം ചെയ്യപ്പെടും. 1988-ല്‍ കാർബൺ ഡേറ്റിംഗ് ഉപയോഗിച്ച് തിരുക്കച്ചയുടെ പഴക്കം നിർണയിക്കാൻ നടത്തപ്പെട്ട വിഫല ശ്രമവും ഡോക്യുമെന്ററിയുടെ ഭാഗമാകും.

പതിനാറാം നൂറ്റാണ്ടിൽ തീപിടുത്തം മൂലം കേടുപാട് വന്ന തിരുക്കച്ചയുടെ ഭാഗം എടുത്തതില്‍ നിന്നു കാർബൺ ഡേറ്റിംഗ് നടത്തപ്പെട്ടത് എന്ന ആരോപണമാണ് ഇതിന്റെ കണ്ടെത്തൽ തള്ളിക്കളയുന്നതിലേക്ക് നയിച്ചത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ നടന്ന നാപ്പാ കോൺഫറൻസിൽ പ്രദർശിപ്പിച്ചുവെന്ന് കാത്തലിക്ക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കുറ്റാന്വേഷണ ചിത്രങ്ങൾക്ക് സമാനമായാണ് ഈ ചിത്രവും എടുത്തിരിക്കുന്നത് എന്ന് ചോദ്യോത്തര വേളയിൽ സംസാരിച്ച റോബർട്ട് ഒർലാണ്ടോ പറഞ്ഞു. പിതാവിന്റെ മരണശേഷം തന്നെ അലട്ടിയ ചോദ്യങ്ങളും, അന്വേഷണത്തോടുള്ള താല്പര്യവുമാണ് ടൂറിൻ തിരുക്കച്ചയെ പറ്റി ഡോക്യുമെന്ററി ചിത്രമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഒരു ഹെൽമറ്റിന് സമാനമായാണ് യേശുവിന്റെ മുൾമുടി ഇരുന്നിരുന്നത് എന്നതടക്കമുളള തിരുക്കച്ചയിൽ നിന്ന് കണ്ടെത്തപ്പെട്ട പുതിയ കാര്യങ്ങളും ചിത്രത്തിൽ പരാമർശിക്കപ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുക്കച്ച ക്രിസ്തുവിനെ അടക്കം ചെയ്യാൻ ഉപയോഗിച്ചത് തന്നെയാണെന്നു പ്രമുഖ ജെസ്യൂട്ട് വൈദികനും, ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വർക്ക് അവതാരകമായ ഫാ. റോബർട്ട് സ്പിറ്റ്സർ പറഞ്ഞു. ടൂറിൻ തിരുക്കച്ച കാണാനും, അതിനെപ്പറ്റി വായിക്കാനും സാഹചര്യമില്ലാത്തവർക്ക് തിരുക്കച്ചയെ കുറിച്ച് മനസ്സിലാക്കാനുള്ള ഒരു ഉപാധിയായിരിക്കും ഡോക്യുമെന്ററി ചിത്രമെന്നും അദ്ദേഹം പറഞ്ഞു.

യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ചുവെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണെന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. ലിനൻ തുണിയിലുള്ള ടൂറിനിലെ തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related