ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിക്കുക, അവന്റെ വചനമനുസരിച്ച് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ

Date:

അഭിവന്ദ്യ പിതാക്കന്മാരെയും സമർപ്പിതരെയും അൽമായരെയും അഭിവാദനം ചെയ്‌ത പരിശുദ്ധ പിതാവ്, യുവജനങ്ങൾക്കൊപ്പം ലോകയുവജനദിനം ആഘോഷിക്കുവാൻ കഴിയുന്നതിലെ തന്റെ സന്തോഷം അറിയിച്ചും, തനിക്ക് സ്വാഗതമേകിയ അഭിവന്ദ്യ ഹോസെ, ഒർനെലാസിന് നന്ദിയേകിയുമാണ് തന്റെ പ്രഭാഷണം ആരംഭിച്ചത്.

പഴയ പാരമ്പര്യങ്ങളുടെയും വലിയ മാറ്റങ്ങളുടെയും, പോർച്ചുഗൽ സമുദ്രത്തിന്റെ മനോഹാരിത അതിരുപങ്കിടുന്നതാണെന്നും, ഇത് ഗലീലിക്കടലിന്റെ തീരത്ത് തന്റെ ശിഷ്യന്മാർക്ക് യേശു നൽകുന്ന വിളിയെയാണ് തന്നെ ഓർമ്മിപ്പിക്കുന്നതെന്നും പാപ്പാ പറഞ്ഞു. ഇതുമായി ബന്ധപ്പെടുത്തി, സായാഹ്നപ്രാർത്ഥനയിൽ വായിക്കപ്പെട്ട തിമോത്തിയോസിനുള്ള രണ്ടാം ലേഖനത്തിൽ  കാണുന്നതുപോലെ, നമ്മുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല, ദൈവത്തിന്റെ കൃപയാലാണ് നാം വിളിക്കപ്പെട്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ശിമെയോന്റെ വള്ളത്തിൽ കയറിയ യേശു ജനക്കൂട്ടത്തോട് സംസാരിച്ചതിന് ശേഷം, ആഴത്തിൽ വലയിറക്കാൻ ശിമയോനോട് ആവശ്യപ്പെടുന്നു. രണ്ടു കൂട്ടരുടെയും പ്രവൃത്തികളിൽ വ്യത്യാസമുണ്ട്. ശിഷ്യന്മാർ വള്ളത്തിൽനിന്ന് ഇറങ്ങി വല വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രമിക്കുന്നു, യേശുവാകട്ടെ, വീണ്ടും വലയിറക്കാൻ ആവശ്യപ്പെടുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ....

“സ്വയം വലിയവരായി പ്രതിഷ്‌ഠിച്ചുകൊണ്ട്, മറ്റുള്ളവർ തങ്ങളെക്കാൾ താഴ്ന്നവരാണെന്ന രീതിയിൽ ചിന്തിക്കുന്നത് ശരിയായ കാര്യമല്ല”

സ്വയം വലിയവരായി പ്രതിഷ്‌ഠിച്ചുകൊണ്ട്, മറ്റുള്ളവർ തങ്ങളെക്കാൾ താഴ്ന്നവരാണെന്ന രീതിയിൽ ചിന്തിക്കുന്നത് ശരിയായ...

“അധികാരമെന്നാൽ ത്യാഗവും വിനീത സേവനവും ആണ്”

യേശുവിന്റെ വാക്കുകളിൽനിന്നും മാതൃകകളിൽനിന്നും മനസിലാക്കാനാവുന്നതുപോലെ, അധികാരത്തെക്കുറിച്ച് വളരെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് യേശുവിനുള്ളത്....

പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിൽകാറ്റലിസ്റ്റ് ക്ലിനിക്കൽ റിസേർച്ച് ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തി

പാലാ: പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ്,...