2023 ഓഗസ്റ്റ് രണ്ടാം തീയതി ലോകായുവജനദിനത്തിന്റെ ഭാഗമായി പോർച്ചുഗലിലെ ലിസ്ബണിൽ രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി, സർക്കാർ, നയതന്ത്ര പ്രതിനിധികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള ആളുകൾ എന്നിവരുൾപ്പെടുന്ന സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ആദ്യപ്രഭാഷണം, തനിക്ക് പോർച്ചുഗൽ പ്രസിഡന്റ് നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ആരംഭിച്ചത്
. വിവിധ ജനതകളുടെയും സംസ്കാരങ്ങളുടെയും സംഗമവേദിയായി മാറിയ ലിസ്ബണിൽ ആയിരിക്കുന്നതിൽ പാപ്പാ തന്റെ സന്തോഷം പ്രകടിപ്പിച്ചു. ഈ ദിനങ്ങളിൽ ഈ നഗരം കൂടുതൽ സാർവ്വത്രികമാണ് എന്ന കാര്യം എടുത്തുപറഞ്ഞ പാപ്പാ, മുറാറിയ എന്ന നഗരഭാഗത്ത് അറുപതിലധികം രാജ്യങ്ങളിൽനിന്നുള്ള ആളുകൾ ഐക്യത്തോടെ താമസിക്കുന്നു എന്ന കാര്യം അനുസ്മരിച്ചു. പുതിയതും വിശാലവുമായ ചക്രവാളങ്ങളിലേക്ക് സ്വയം തുറക്കുവാനുള്ള പോർച്ചുഗലിന്റെ ആഗ്രഹത്തെയാണ് ഇത് കാണിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.
ലിസ്ബണിൽനിന്ന് ഏറെയകലെയല്ലാതെ കാബോ ദ റോക്ക എന്ന നഗരത്തിൽ വാസ് ദേ കാമോസ് എന്ന കവി എഴുതിയ “ഇവിടെ കര അവസാനിക്കുകയും കടൽ ആരംഭിക്കുകയും ചെയ്യുന്നു” എന്ന വാചകം ഉദ്ധരിച്ചുകൊണ്ട്, പോർച്ചുഗൽ ഒരു കാലത്ത് ലോകത്തിന്റെ അറ്റമാണെന്ന് കരുതപ്പെട്ടിരുന്ന കാര്യം പാപ്പാ എടുത്തുപറഞ്ഞു. ഒരർത്ഥത്തിൽ അത് ശരിയാണുതാനും, കാരണം ഈ രാജ്യം കടലുമായി അതിര് പങ്കിടുന്നു. കടലിന് മുന്നിൽ പോർച്ചുഗീസുകാർ ആത്മാവിന്റെ അനന്തമായ ഇടങ്ങളെക്കുറിച്ചും, ലോകത്തിൽ ജീവന്റെ അർത്ഥത്തെക്കുറിച്ചുമാണ് ചിന്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ചിന്തകൾ പങ്കുവയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision