ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളായി മുണ്ടാങ്കൽ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കുട്ടി വോട്ടർമാർ

Date:

പാലാ: മുണ്ടാങ്കൽ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ഇന്ന് നടന്ന സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കുട്ടികൾക്ക് ഒരു പുതു അനുഭവമായി .

ഭാവിയിൽ തങ്ങളുടെ ജനപ്രതിനിധികളെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്നതിനുള്ള പരിശീലനം കൂടിയായി ഇത്തവണത്തെ തിരഞ്ഞെടുപ്പ്.
സ്കൂളിലെ ഏറ്റവും മുതിർന്നവരായ ഏഴാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിച്ച 10 വിദ്യാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കുട്ടികളുടെ പേര് വിവരങ്ങൾ ഇലക്ഷൻ നോട്ടിഫിക്കേഷനായി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടർമാരുടെ പേരുകൾ വിളിക്കുന്നതും, ലിസ്റ്റിൽ വോട്ട് ചെയ്തവരുടെ പേര് വെട്ടുന്നതും, കയ്യിൽ മഷി പുരട്ടുന്നതും എല്ലാം കുട്ടികളായിരുന്നു. ഓരോ കുട്ടിക്കും രണ്ട് വോട്ടുകൾ ആണ് ഉണ്ടായിരുന്നത്. ചെയർമാൻ സ്ഥാനാർത്ഥിക്കും ചെയർപേഴ്സൺ സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യാൻ കുട്ടികൾക്ക് അവസരം ഉണ്ടായിരുന്നു. വാശിയേറിയ മത്സരത്തിൽ ചെയർമാനായി ഷാരോൺ സജിയും ചെയർപേഴ്സൺ ആയി എയ്ഞ്ചൽ മരിയ ഡേവിസും വിജയിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ റെനീറ്റ സി.എം.സി അധ്യാപകരായ ഷാന്റി പീറ്റർ, സിസ്റ്റർ റൂബി എന്നിവർ നേതൃത്വം നൽകി

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഏറ്റുമാനൂരിൽ മഴയെ തുടർന്ന് കൂറ്റൻ പാല മരത്തിന്റെ ശിഖരം ഒടിഞ്ഞ് വ്യാപാര സ്ഥാപനത്തിന് മുകളിൽ വീണു

തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പട്ടിത്താനം മണർകാട് ബൈപ്പാസിൽ...

വയനാട്: ദില്ലിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ...

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. 7 വര്‍ഷത്തിന്...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി...