ഇസ്രായേലില്‍ കത്തോലിക്ക ദേവാലയത്തില്‍ ഇരച്ചുകയറാൻ തീവ്ര യഹൂദവാദികളുടെ ശ്രമം

Date:

ഹൈഫ: ഇസ്രായേലിലെ ഹൈഫയിൽ സ്ഥിതി ചെയ്യുന്ന മെൽക്കൈറ്റ് കത്തോലിക്ക ദേവാലയത്തിലും സെന്റ് ഏലിയാസ് ആശ്രമത്തിലും തീവ്ര യഹൂദ നിലപാടുള്ളവര്‍ ഇരച്ചുകയറാൻ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ച സന്യാസ ആശ്രമത്തിന്റെ കോമ്പൗണ്ടിൽ പ്രവേശിച്ച തീവ്ര യഹൂദവാദികൾ അവിടെ നടന്നുകൊണ്ടിരുന്ന പ്രാർത്ഥനയും മുടക്കി. ഇരുസംഭവങ്ങളും ക്രൈസ്തവരുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഭാവിയിൽ വീണ്ടും അക്രമം ഉണ്ടാകാതിരിക്കുന്നതിന് സന്യാസ ആശ്രമത്തിന്റെ പുറത്ത് ഇരുമ്പ് കൊണ്ടുള്ള മതിലിന്റെ നിർമ്മാണം ഇന്നലെ തിങ്കളാഴ്ച ആരംഭിച്ചു. കാർമൽ മലയിൽ പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഏലിയാ പ്രവാചകനെ അനുകരിച്ച് സന്യാസ ജീവിതം നയിക്കുന്ന കർമ്മലീത്ത സന്യാസ സമൂഹാംഗങ്ങളാണ് ഈ സന്യാസ ആശ്രമം സ്ഥാപിക്കുന്നത്. ദേവാലയത്തിന്റെ അൾത്താരയുടെ അടി ഭാഗത്താണ് ഏലിയാ പ്രവാചകന്റെ ഗുഹ സ്ഥിതിചെയ്യുന്നതെന്ന് പാരമ്പര്യം പറയുന്നു.

സന്യാസ ആശ്രമത്തെ അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനും, മതിലുകളും, കവാടവും ചാടിക്കടന്ന് എത്തുന്നവർക്കെതിരെ പരാതി നൽകാനും പുതിയ മതിലിന്റെ നിർമാണം ഉപകാരപ്രദമാകുമെന്ന് വിശുദ്ധ നാട്ടിലെ നിരവധി ദേവാലയങ്ങളുടെ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്ന അബു നാസർ പറഞ്ഞു. ഇവിടെ ഏലിയായുടെ ശവകുടീരമുണ്ടെന്നു പറഞ്ഞാണ് തുടർച്ചയായി തീവ്ര യഹൂദവാദികൾ അക്രമണം അഴിച്ചുവിടാൻ മുതിരുന്നത്. എന്നാൽ സന്യാസ ആശ്രമത്തിന്റെ ശവകുടീരത്തിൽ വൈദികരെയും, സന്യാസികളെ മാത്രമേ അടക്കം ചെയ്തിട്ടുള്ളൂവെന്ന് വിശദീകരിച്ച് സഭ രംഗത്തെത്തിയിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“അധികാരമെന്നാൽ ത്യാഗവും വിനീത സേവനവും ആണ്”

യേശുവിന്റെ വാക്കുകളിൽനിന്നും മാതൃകകളിൽനിന്നും മനസിലാക്കാനാവുന്നതുപോലെ, അധികാരത്തെക്കുറിച്ച് വളരെ വ്യത്യസ്‌തമായ കാഴ്‌ചപ്പാടാണ് യേശുവിനുള്ളത്....

പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിൽകാറ്റലിസ്റ്റ് ക്ലിനിക്കൽ റിസേർച്ച് ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തി

പാലാ: പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ്,...

2024 നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണ്ണം പാലായുടേത്.

രാജ്കോട്ടിൽ നടക്കുന്ന നാഷണൽ സ്കൂൾ ഗെയിംസിൽ കേരളത്തിനു വേണ്ടി പാലാ സെൻ്റ്.തോമസ്...

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വഖഫ് ബില്ലിൽ കൂടുതൽ...