ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് ബുദാപെസ്റ്റ് സിറ്റി, മെട്രോപൊളിറ്റൻ ഫൗണ്ടേഷൻ ഫോർ സോഷ്യൽ പോളിസി, ഹംഗേറിയൻ റെഡ്ക്രോസ് എന്നിവയുമായി സഹകരിച്ച് ഇതുവരെ 800 ഉക്രേനിയൻ അഭയാർഥി കുടുംബങ്ങൾക്ക് 1,400 കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തിക സഹായം നൽകി.
ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 5.8 ദശലക്ഷത്തിലധികം ആളുകൾ – യുക്രെയ്നിലെ യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുകയും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ അഭയം തേടുകയും ചെയ്തു.ഹങ്കറിയിൽ താൽക്കാലിക സംരക്ഷണത്തിനായി രജിസ്റ്റർ ചെയ്ത 36,000 യുക്രേനിയൻ കുടുംബങ്ങളിൽ പലരും തങ്ങളുടെ കുട്ടികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ പാർപ്പിടം, വിദ്യാഭ്യാസ സാമഗ്രികൾ, ആരോഗ്യ സംരക്ഷണം എന്നിവ നൽകാൻ പാടുപെടുകയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision