ഇറ്റലിയിൽ വേനൽക്കാല ചൂടിന്റെ മൂർദ്ധന്യതയിൽ ദിനങ്ങൾ കടന്നുപോകുമ്പോൾ ഇതാ മറ്റൊരു ഞായറാഴ്ച കൂടി നമ്മുടെ ശ്രദ്ധയെ വത്തിക്കാന്റെ ചരിത്രമുറങ്ങുന്ന ചത്വരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു
. പരിശുദ്ധ ദിനമായ ഞായറാഴ്ച്ച ക്രൈസ്തവർ ദിവ്യബലിക്കായി ദേവാലയത്തിലേക്ക് കടന്നു ചെല്ലുന്ന മനോഹരമായ കാഴ്ച നിരവധിയാളുകളുടെ മനസ്സിൽ സന്തോഷത്തിന്റെയും, ഉത്തേജനത്തിന്റെയും, വിശ്വാസത്തിന്റെയും, പ്രതീക്ഷയുടേയുമൊക്കെ വിത്തു പാകിയ ചരിത്രം സത്യമായി ലോകത്തിന്റെ പല കോണുകളിൽ നിന്നും കേൾക്കുന്നതുപോലെ, കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട മറ്റൊരു ഞായാറാഴ്ച ആഘോഷമാണ് പരിശുദ്ധ പിതാവ് ഓരോ ഞായറാഴ്ചകളിലും പ്രാദേശിക സമയം കൃത്യം പന്ത്രണ്ടു മണിക്ക് വത്തിക്കാൻ ചത്വരത്തിൽ നടത്തുന്ന മധ്യാഹ്ന പ്രാർത്ഥനയും, സുവിശേഷ സന്ദേശവും, ആശീർവാദവും. ചത്വരത്തിൽ ശാരീരികമായ സാന്നിധ്യം നൽകുവാൻ വളരെ കുറച്ചുപേർക്ക് മാത്രമാണ് സാധിക്കുന്നതെങ്കിൽ പോലും ലോകത്തിന്റെ പലകോണുകളിൽ നിന്നും ദൃശ്യ,ശ്രവണ മാധ്യമങ്ങളുടെ സഹായത്തോടെ ലക്ഷക്കണക്കിന് ആളുകളാണ് പാപ്പായുടെ വാക്കുകൾ ശ്രവിക്കുവാനും, അദ്ദേഹത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുകൊള്ളുവാനും ഞായറാഴ്ചയിലെ മധ്യാഹ്നസമയം മാറ്റിവയ്ക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision