പാലാ: കൊടും ക്രൂരകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിയമത്തിന്റെ ആനുകൂല്യത്തിന് വിട്ടു കൊടുക്കാതെ കടുത്ത ശിക്ഷ ഉറപ്പു വരുത്തണമെന്ന് കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി മെമ്പർ ഡാന്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.
ആലുവാ സംഭവം പോൽ പ്രഥമദൃഷ്ട്യാ കൊടും കുറ്റകൃത്യങ്ങൾ നടത്തിയവരെ പോലീസ് കണ്ടെത്തിക്കഴിഞ്ഞ് തെളിവെടുപ്പുകൾ മുതൽ കോടതിയിൽ ഹാജരാക്കലും പരോൾ നിരീക്ഷണവുമടക്കം പോലീസ്, നീതിന്യായ വിഭാഗങ്ങൾക്കും കുറ്റവാളിക്കുമായി ലക്ഷകണക്കിന് പണം ചിലവഴിക്കുന്ന സർക്കാർ നയ സമീപനങ്ങൾ തിരുത്തേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു. പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന പോൽ മാപ്പർ ഹിക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് പുറം ലോകം കാണാനാവാത്ത അതിവേഗ ശിക്ഷകൾ നടപ്പാക്കാനുള്ള നിയമങ്ങളും അതിവേഗ കോടതികളും ഉണ്ടാവണമെന്നും അദ്ദേഹം നിർദേശിച്ചു. പാലാ ഷാലോം അങ്കണത്തിൽ ചേർന്ന സാമൂഹ്യ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “സജീവം” പ്രോജക്ട് ഓഫീസർ മെർളി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. പി.വി.ജോർജ് പുരയിടം, സിബി കണിയാംപടി, ജോയി മടിയ്ക്കാങ്കൽ, എബിൻ ജോയി, ജോസ് നെല്ലിയാനി, സിസ്റ്റർ . ലിറ്റിൽ തെരേസ് , കലാദേവി. കെ , അലീനാ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision