“തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ.
എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും” (യോഹ. 7:37-38).
ക്രിസ്ത്യാനിയായിരിക്കുക എന്നത് സദാചാരപരമായ ഒരു തിരഞ്ഞെടുപ്പിന്‍റെയോ, മഹനീയമായ ഒരു ആശയത്തിന്‍റെയോ ഫലമല്ല; ഒരു വ്യക്തിയുമായുള്ള കണ്ടുമുട്ടലിന്‍റെ ഫലമാണ്. മാമ്മോദീസ സ്വീകരിച്ച് ക്രിസ്ത്യാനിയായി തീരുന്ന ഓരോ മനുഷ്യനും “നസ്രത്തിലെ യേശു” എന്ന ലോകരക്ഷകനും ദൈവവുമായ വ്യക്തിയെ കണ്ടുമുട്ടുന്നു. അതോടൊപ്പം അവിടുത്തെ ആത്മാവിനെ അതായത് പരിശുദ്ധാത്മാവിനെ ഓരോ ക്രൈസ്തവനിലേക്കും അയക്കുകയും ചെയ്യുന്നു. ഇപ്രകാരം ഒരു ക്രിസ്ത്യാനി പുത്രന്‍റെയും പരിശുദ്ധാത്മാവിന്റെയും സംയുക്ത ദൗത്യത്താല്‍ ശക്തി പ്രാപിക്കുന്നു.
മാമ്മോദീസ സ്വീകരിക്കുന്ന ഓരോ മനുഷ്യനിലേക്കും പിതാവായ ദൈവം അയക്കുന്ന അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്‍റെ ആത്മാവ് യഥാര്‍ത്ഥത്തില്‍ ദൈവമാണ്. പിതാവിനോടും പുത്രനോടും ഏകസത്തയായിട്ടുള്ള പരിശുദ്ധാത്മാവ് ഓരോ വിശ്വാസിയോടും വ്യക്തിപരമായി സംസാരിക്കുന്നു. പിതാവു തന്‍റെ വചനത്തെ അയയ്ക്കുമ്പോഴെല്ലാം തന്‍റെ ആത്മാവിനെക്കൂടെ അയയ്ക്കുന്നു. അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ ഛായയായി കാണപ്പെട്ട യേശുക്രിസ്തുവിലൂടെ പരിശുദ്ധാത്മാവ് ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായി ഓരോ ക്രൈസ്തവന്‍റെയും ഹൃദയത്തിലേക്കു വരുന്നു.
തന്‍റെ മഹത്വീകരണത്തിനുശേഷം വിശ്വാസികള്‍ സ്വീകരിക്കാനിരിക്കുന്ന പരിശുദ്ധാത്മാവിനെ സൂചിപ്പിച്ചുകൊണ്ട് യേശു ഇപ്രകാരം പറഞ്ഞു: “ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന് വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും”.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision