മദ്ധ്യധരണ്യാഴിപ്രദേശങ്ങളിൽ ഒന്നായ ഗ്രീസിനെ കാട്ടുതീ വിഴുങ്ങിക്കൊണ്ടിരിക്കുന്നതിൽ ആശങ്കയറിയിച്ച് മാർപ്പാപ്പാ.
ഗ്രീസിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായ ബിഷപ്പ് പേത്രോസ് സ്തെഫാനൗന് വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെയാണ്
ഫ്രാൻസീസ് പാപ്പാ തൻറെ ഈ ഉത്ക്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നത്രേ.യുറോപ്യൻ നാടുകളെ ഇപ്പോൾ അലട്ടുന്ന കടുത്ത താപതരംഗത്തിൻറെ ഫലമായ ഈ കാട്ടുതീ ജീവനു ഭീഷണിയാകുകയും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തുകൊണ്ട് ഗ്രീസിൻറെ പലഭാഗങ്ങളിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും പടർന്നുപിടിക്കുന്നതിൽ പാപ്പാ അതീവ ആശങ്ക പ്രകടിപ്പിക്കുന്നു.ഈ അഗ്നിബാധയുടെ ഫലമായി യാതനകളനുഭവിക്കുന്ന എല്ലാവർക്കും പാപ്പാ തൻറെ ആത്മീയ സാമീപ്യവും പ്രാർത്ഥനയും ഉറപ്പുനല്കുകയും അഗ്നശമനസേനംഗങ്ങളുടെയും അപകടകരമായ അവസ്ഥയ്ക്കെതിരെ പോരാടുന്ന ഇതര പ്രവർത്തകരുടെയും പരിശ്രമങ്ങളെ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision