പാപികളോടൊപ്പം യേശുവിനു മാമ്മോദീസ നല്‍കാന്‍ സമ്മതിച്ചതിനു ശേഷം സ്നാപകയോഹന്നാന്‍ അവിടുത്തെ, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി ലോകത്തിനു കാണിച്ചു കൊടുക്കുന്നു.
അങ്ങനെ നിശബ്ദനായി കൊലക്കളത്തിലേക്കു നയിക്കപ്പെടാന്‍ യേശു സമ്മതിക്കുന്നു. പ്രഥമ പെസഹായില്‍ ഇസ്രായേലിന്‍റെ വീണ്ടെടുപ്പിന്‍റെ പ്രതീകമായ പെസഹാ കുഞ്ഞാടാണ് യേശു എന്ന് സ്നാപക യോഹന്നാന്‍ വെളിപ്പെടുത്തുന്നു.
ലോകം മുഴുവന്‍റെയും പാപങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തു തന്‍റെ ജീവിതം എല്ലാവര്‍ക്കും വേണ്ടി മോചനദ്രവ്യമായി നല്‍കി. “അനേകരുടെ” വീണ്ടെടുപ്പിനായി തന്‍റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്ന് അവിടുന്ന് ഉറപ്പിച്ചു പറഞ്ഞു. അനേകരുടെ എന്ന ഈ പ്രയോഗം പരിമിതമല്ല; മനുഷ്യവംശം മുഴുവനെയുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി മിശിഹാ മരിച്ചുവെന്ന് അപ്പസ്തോലന്‍മാരുടെ പ്രബോധന മാതൃക പിന്തുടര്‍ന്നു സഭയും പഠിപ്പിക്കുന്നു: “ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല. ഇപ്പോഴില്ല, ഇനി ഉണ്ടായിരിക്കുകയുമില്ല” (Council of Quiercy [853]:DS 624).
പുത്രനായ ദൈവം തന്‍റെ മനുഷ്യാവതാരത്തില്‍ ആദ്യ നിമിഷം മുതല്‍, പിതാവായ ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയെ തന്‍റെ രക്ഷാകര ദൗത്യമായി സ്വീകരിക്കുന്നു. “എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം” (യോഹ. 4:34) എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. എല്ലാ മനുഷ്യരോടുമുള്ള പിതാവിന്‍റെ സ്നേഹത്തെ തന്‍റെ മാനുഷിക ഹൃദയത്തില്‍ ആശ്ലേഷിച്ചു കൊണ്ട് യേശു ഓരോ മനുഷ്യനെയും വ്യക്തിപരമായി അവസാനം വരെ സ്നേഹിച്ചു. ഈ സ്നേഹം മതത്തിന്‍റെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ച് എല്ലാ കാലങ്ങളിലുമുള്ള എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു കിടക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision