പ്രശസ്ത ചിത്രകാരനും ഈശോസഭാ വൈദികനുമായിരുന്ന ഫാ. മാർക്കോ ഇവാൻ റുപ്നികിനെ, ഈശോസഭയിൽനിന്ന് പുറത്താക്കിയതായി ഈശോസഭയുടെ റോമിലെ ഭവനങ്ങൾക്കും അന്താരാഷ്ട്രസേവനങ്ങൾക്കുമായുള്ള പ്രതിനിധി ഫാ. ജോഹാൻ വെർഷ്യൂറൻ തുറന്ന കത്തിലൂടെ അറിയിച്ചു.
നിരവധി ആളുകളുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ ജൂൺ 14-ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട ഡിക്രി അദ്ദേഹത്തിന് കൈമാറിയിരുന്നെങ്കിലും, അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളുമായി സഹകരിച്ചു പോകാതിരുന്നതിനാലും, ഡിക്രിക്കെതിരെ അപ്പീലിന് കാനോനിക നിയമപ്രകാരം അനുവദിച്ചിട്ടുള്ള 30 ദിവസങ്ങൾ കഴിഞ്ഞതിനാലുമാണ് ഫാ. റുപ്നികിനെ പുറത്താക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിൽ ഈശോസഭയിൽനിന്ന് പുറത്തുപോകാനുള്ള അഭ്യർത്ഥന ഫാ. റുപ്നിക് സമർപ്പിച്ചിരുന്നെങ്കിലും, അത്തരമൊരു ആവശ്യം നിയമപ്രകാരം സ്വീകരിക്കപ്പെട്ടിരുന്നില്ലെന്ന് ഫാ. വെർഷ്യൂറൻ അറിയിച്ചു. മുൻ ഈശോസഭാവൈദികനെതിരെ നിരവധിയിടങ്ങളിൽനിന്ന് എത്തിയ ആരോപണങ്ങൾക്ക് ഉത്തരം നൽകുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ രാജിക്കത്ത് സഭ സ്വീകരിക്കാതിരുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision