ലോക യുവജന സമ്മേളനത്തിന് ആദ്യമായി സീറോ മലബാർ സഭാപ്രതിനിധികളും

Date:

കാക്കനാട്: ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സീറോമലബാർസഭയുടെ യുവജനപ്രസ്ഥാനമായ എസ്.എം.വൈ.എമ്മിൽ നിന്നും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുന്നു.

ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ ആത്മീയനേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുമായി 16 പേർ ഡൽഹിയിൽ നിന്നും സമ്മേളന നഗരിയായ ലിസ്ബണിലേക്ക് യാത്ര തിരിച്ചു.

മാർപാപ്പ വിളിച്ചുചേർത്ത ആഗോള യുവജന സമ്മേളനത്തിന് മുന്നോടിയായി പോർച്ചുഗലിലെ ഗ്രാമ പ്രദേശമായ ബേജാ രൂപതയിൽ നടക്കുന്ന യുവജനങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടിയായ ‘ഡേയ്‌സ് ഇൻ ഡയോസിസ്’ പരിപാടിയിലും സംഘം സംബന്ധിക്കുന്നുണ്ട്. ആറു ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിക്ക് ശേഷം പരി. അമ്മയുടെ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയും സന്ദർശിച്ചായിരിക്കും സംഘം ആഗോള യുവജന സമ്മേളനത്തിനായി ലിസ്ബണിൽ എത്തുക. എസ്.എം.വൈ.എമ്മിന്റെ ആഗോള യുവജനസംഗമവും ഈ പരിപാടിയോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുമായി പങ്കെടുക്കുന്ന വൈദീകരും യുവജനങ്ങളുമടങ്ങുന്ന സംഘത്തിന് എസ്.എം.വൈ.എം. ഗ്ലോബൽ ഡയറക്ടൽ റവ. ഫാ. ജേക്കബ് ചക്കാത്തറ, പ്രഥമ പ്രസിഡന്റ് സിജോ അമ്പാട്ട് എന്നിവരാണ് നേതൃത്വം നൽകുന്നത്. ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitehttp://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...