ഒക്ലഹോമ: വധശിക്ഷ പൂർണ്ണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമ ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി രംഗത്ത്.
കൊലപാതക കേസിലെ പ്രതിയായി കണ്ടെത്തിയ ജിമെയിൻ കാനോൺ എന്നൊരാളുടെ വധശിക്ഷ സംസ്ഥാനത്ത് നടപ്പിലാക്കിയതിന് പിന്നാലെയാണ് ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി പ്രസ്താവനയിലൂടെ പ്രതികരണം നടത്തിയത്. വധശിക്ഷ നൽകിയ ആളിനും, അയാളുടെ ഇരകളായി മാറിയവർക്കും, അവരുടെ കുടുംബങ്ങൾക്കും വേണ്ടിയും പ്രാർത്ഥിക്കാൻ ആർച്ച് ബിഷപ്പ് അഭ്യർത്ഥന നടത്തി. മരണശിക്ഷയെന്നത് സംസ്ഥാനം ഉറക്കെ പ്രഖ്യാപിക്കുന്ന ജീവന്റെ സംസ്ക്കാരത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, നീചമായ കുറ്റമാണെങ്കിലും മനുഷ്യ ജീവന്റെ മൂല്യം ഇല്ലാതാകുന്നില്ലെന്ന് കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision