“നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു കൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍”
(കൊളോസോസ് 3:17).“സാധാരണക്കാരനായ ഒരു വ്യക്തി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുന്നുവെങ്കിലും അവന്‍ ‘സ്വന്തം ജീവിതത്തിലെ ചില കാര്യങ്ങള്‍’ തനിക്കായി സൂക്ഷിക്കും. തന്റെ ജീവിതം പൂര്‍ണ്ണമായും നവീകരിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി അവന്‍ മനസ്സിലാക്കുന്നില്ല. ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കുവാനായി തന്റെ മുഴുവന്‍ ഇച്ഛാശക്തികൊണ്ടും അവന്‍ പ്രതികരിക്കുന്നില്ല. അത് കൊണ്ട് തന്നെ തിന്മയുടെ പ്രവണതകള്‍ക്ക്, ഭാഗികമായെങ്കിലും അവന്‍ പിന്നേയും വശംവദനാകുന്നു. ഭീരുത്വത്തിന്റേതായ ഈ പ്രവര്‍ത്തികളെ ‘ക്ഷമിക്കപ്പെടാവുന്ന പാപ’മായിട്ടാണ് നമ്മില്‍ പലരും കണക്കാക്കുന്നത്. നമ്മില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളവരാണോയെന്ന്‍ വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.”നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision