മണിപ്പൂരിൽ വർഗ്ഗീയ കലാപം അവിരാമം നീളുന്നതിൽ ഭാരതത്തിലെ കത്തോലിക്കാമെത്രാൻ സംഘം, സിബിസിഐ (CBCI) ആശങ്കയും ദുഃഖവും രേഖപ്പെടുത്തുന്നു.
മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും മണിപ്പൂരില ഇംഫാൽ അതിരൂപതയുടെ ആർച്ചുബിഷപ്പ് ഡോമിനിക് ലുമോനും സിബിസിഐയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനനറൽ ഫാദർ ജെർവിസ് ഡിസൂസയും കാരിത്താസ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറെക്ടർ ഫാദർ പോൾ മൂഞ്ഞേലിയും ഉൾപ്പെടുന്ന സംഘം മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് സിബിസിഐ ഈ ആശങ്ക അറിയിച്ചത്.
സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ള ദുർബ്ബലവിഭാഗങ്ങളുടെയും സഭാസ്ഥാപനങ്ങളുടെയും ദേവാലയങ്ങളുടെയും നേർക്കു നടക്കുന്ന എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെയും മെത്രാൻസംഘം അപലപിക്കുകയും അക്രമം തടയുന്ന കാര്യത്തിൽ ക്രമസമാധാനപാലന വിഭാഗം കാണിക്കുന്ന നീണ്ട മൗനവും നിർവ്വികാരതയും ആശങ്കാജനകമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision