കലാപകാരികള്‍ക്കെതിരെ  ഉടന്‍ നടപടി സ്വീകരിക്കണം

Date:

കലാപകാരികള്‍ക്കെതിരെ  ഉടന്‍ നടപടി സ്വീകരിക്കണം: ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍

കോട്ടയം: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്ത അതിഹീനവും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍.

കടുത്ത മനുഷ്യാവകാശ ലംഘനമായ ഇത്തരം ക്രൂരതകളെ  കെ.സി.ഡബ്ല്യു.എ  അപലപിക്കുന്നു. അതിക്രൂരവും ലജ്ജാകരവുമായ കുറ്റകൃത്യങ്ങള്‍ മണിപ്പൂരില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതു കണ്ടില്ലെന്ന് നടിക്കാതെ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ഭരണകൂടം സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഹീനമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ഷൈനി സിറിയക്, എല്‍സമ്മ സക്കറിയ, ജിജി ഷാജി, മറിയാമ്മ തോമസ്, മാതൃവേദി സെനറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ

രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ...

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം

ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ...

ചേവായൂർ സഹകരണ ബാങ്ക് തെര‍ഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

 കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും...

ലോഗോസ് ക്വിസില്‍ ചരിത്രം കുറിച്ച് ജിസ്‌മോന്‍

ഏറ്റവും പ്രായം കുറഞ്ഞ ലോഗോസ് പ്രതിഭ ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ...