ലോകം മുഴുവനിൽ നിന്നും ആഗോള യുവജന ദിനത്തിനായി തീർത്ഥാടനം നടത്തുന്ന യുവജനങ്ങളോടു ലക്ഷ്യത്തിൽ കണ്ണുവയ്ക്കാനും സന്തോഷത്തോടെ മറ്റുള്ളവരോടൊത്ത് യാത്ര ചെയ്യുവാനും പാപ്പാ ആഹ്വാനം ചെയ്തു
. ധൈര്യപൂർവ്വം പരിശ്രമിക്കാനും യാത്രയുടെ യോഗാത്മകത്വം ഉൾക്കൊണ്ട് തനിച്ച് നടക്കാതെ ഒരുമിച്ച് നടക്കണമെന്നും പരിശുദ്ധ പിതാവ് അവരെ ഓർമ്മിപ്പിച്ചു. ലിസ്ബണിലെ ഈ യുവജന ദിനത്തിന് ലോകം മുഴുവനിൽ നിന്ന് ഏതാണ് 6,00,000 യുവജനങ്ങൾ രജിസ്റ്റർ ചെത്തിട്ടുണ്ട്. പോർച്ചുഗീസിന്റെ തലസ്ഥാനത്തേക്കുള്ള അവരുടെ യാത്ര അവർ ആരംഭിച്ചു കഴിഞ്ഞു. പല സംഘങ്ങളും അവരുടെ തീർത്ഥാടനത്തിൽ വിശുദ്ധനാടുകളും, സെയിനിലെ സന്ത്യാഗോ തീർത്ഥാടന പദയാത്രയും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്ന യുവജനസംഗമം വിവിധ വേദപാഠ സമ്മേളനങ്ങളോടെയാണ് മുന്നേറുക. വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും യാത്രയിൽ അവരോടൊപ്പം പങ്കു ചേരാ൯ ഫ്രാൻസിസ് പാപ്പായും അവിടെ എത്തും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision