ഉയിർപ്പ് ഒന്നാം ശനി
(വി. മത്തായി:12:21-27)
വിചാരത്തിലോ പ്രവൃത്തിയിലോ വാക്കിലോ നന്മയെന്നു ദ്യോദിപ്പിക്കുന്നവ കടന്നുവരിക സ്വാഭാവികം. സ്വചിന്തകളായോ അപരൻ മുഖേനയോ ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഉടലെടുക്കാം. എന്നാൽ ചിന്തകളിൽ ഉരുവാക്കപ്പെടുന്ന മാനുഷികഭാവം ചിലപ്പോൾ ദൈവത്തിന് യോജിച്ചതല്ലെന്ന് ക്രിസ്തു ശിഷ്യപ്രമുഖന് താക്കീത് നല്കുന്നുണ്ട്. സഹനങ്ങൾ ഏറ്റെടുക്കുന്നവനാണ് ക്രിസ്തു ശിഷ്യൻ.
ഓടി ഒളിക്കുന്നവനല്ല, ഭീരുവല്ല …ചിന്തകളെ വിവേചിക്കാൻ പരിശുദ്ധാരൂപിയോട് പ്രാർത്ഥിക്കാം. മാനുഷിക ഭാവത്തിനപ്പുറം ദൈവികഭാവം രൂപപ്പെടുത്താം.
പ്രതിബന്ധമാകയോ തടസം പറയുകയോ ചെയ്യാതെ സഹിക്കുന്നവനൊപ്പം നില്ക്കാനാവട്ടെ.