മുത്തശ്ശീ മുത്തച്ഛന്മാർക്കും മുതിർന്നവർക്കുമായുള്ള മൂന്നാമത് ആഗോളദിനത്തിൽ നടന്ന ദിവ്യബലിക്ക് പരിശുദ്ധ പിതാവ് മുഖ്യകാർമ്മീകത്വം വഹിച്ചു.
ജീവിതത്തിന്റെ സൗന്ദര്യം അഭ്യസിക്കാനും സഭാ ജീവിതത്തെ ശക്തിപ്പെടുത്താനുമായി തലമുറകൾ തമ്മിലുള്ള കൈമാറ്റത്തെ ഫ്രാൻസിസ് പാപ്പാ ഉയർത്തി കാട്ടി.വി. പത്രോസിന്റെ ബസിലിക്കയിൽ ഏകദേശം 8000 മുതിർന്നവരുമൊത്ത് ഫ്രാൻസിസ് പാപ്പാ മുഖ്യകാർമ്മീകനായി ദിവ്യബലിയർപ്പിച്ചു കൊണ്ടാണ് 2023 ജൂലൈ 23 ഞായറാഴ്‌ച വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ അനുസ്മരിച്ചു കൊണ്ട് മുത്തശ്ശീ മുത്തച്ഛന്മാർക്കും മുതിർന്നവർക്കുമായുള്ള മൂന്നാമത് ആഗോള ദിനം സഭ കൊണ്ടാടിയത്.
ഈ വർഷത്തെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരുന്നത് ‘അവന്റെ കാരുണ്യം തലമുറകൾ തോറും നിലനിൽക്കും’ എന്ന ലൂക്കായുടെ സുവിശേഷ ഭാഗത്തുനിന്നായിരുന്നു. സുവിശേഷത്തിലെ മൂന്ന് ഉപമകളും വിശദീകരിച്ചു കൊണ്ട് അവയിലെ പൊതുവായ വിഷയം ” ഒരുമിച്ചു വളരുക ” എന്നതാണ് എന്ന് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അടിവരയിട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision