ഭാരതത്തിലെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, കണ്ണടയ്ക്കാൻ കഴിയില്ല: യൂറോപ്യൻ യൂണിയന്‍

spot_img

Date:

സ്ട്രാസ്ബര്‍ഗ്: മണിപ്പൂരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് അയവ് വരാത്ത പശ്ചാത്തലത്തിൽ ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്ക് സംരക്ഷണം നൽകണമെന്ന് യൂറോപ്യൻ പാർലമെന്റ് ഭാരത സർക്കാരിനോട് ആവശ്യപ്പെട്ടു.

പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന് അനുകൂലമായി ഭൂരിപക്ഷം വരുന്ന അംഗങ്ങളും വോട്ട് ചെയ്തു. ഇന്ത്യയുടെ ഭരണ തലപ്പത്തുള്ളവർ തങ്ങളുടെ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് എപ്പോഴും പറയാറുണ്ടെങ്കിലും ഇന്ത്യയിലെ അസഹിഷ്ണുതയും, അക്രമങ്ങളും മറ്റൊരു ചിത്രമാണ് നൽകുന്നതെന്നും ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും സ്ലോവാക്യയിൽ നിന്നുള്ള പാർലമെന്റ് അംഗം മിറിയം ലക്സ്മാൻ പറഞ്ഞു.

ഹൈന്ദവ വിശ്വാസികൾ ഭൂരിപക്ഷമുള്ള മെയ്തി വിഭാഗവും, ക്രൈസ്തവർ കൂടുതലുള്ള കുക്കി വിഭാഗവും തമ്മിൽ നടന്നുവരുന്ന സംഘർഷങ്ങളിൽ ഇതുവരെ നൂറ്റിയിരുപതോളം ആളുകളാണ് കൊല്ലപ്പെട്ടത്. അന്‍പതിനായിരത്തോളം ആളുകൾക്ക് കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. 250 ദേവാലയങ്ങളാണ് അക്രമികൾ തകർത്തത്. അവ സംഘടിത അക്രമങ്ങളാണ്. ഈ കുറ്റകൃത്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ യൂറോപ്യൻ യൂണിയന് സാധിക്കില്ല. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഇൻറർനെറ്റ് വിലക്ക് നീക്കണമെന്നും യൂറോപ്യൻ പാർലമെന്റ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകർക്കും, സന്നദ്ധ സംഘടനകൾക്കും, അന്താരാഷ്ട്ര നിരീക്ഷകർക്കും സംഭവസ്ഥലത്തേക്ക് പ്രവേശനം അനുവദിക്കണമെന്നും അവർ പറഞ്ഞു. എന്നാൽ തങ്ങളുടെ ആഭ്യന്തരകാര്യത്തിലുള്ള ഇടപെടലാണ് യൂറോപ്യൻ പാർലമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു പറഞ്ഞു വിഷയത്തിൽ നിന്നു തെന്നിമാറാനാണ് ഇന്ത്യയിലെ ആഭ്യന്തര മന്ത്രാലയം ശ്രമിച്ചിരിക്കുന്നത്. ഇന്ത്യയിൽ തുടരുന്ന മതസ്വാതന്ത്ര്യ നിയന്ത്രണങ്ങളുടെ ലക്ഷണമാണ് മണിപ്പൂരിൽ കാണാൻ സാധിക്കുന്നതെന്ന് അന്താരാഷ്ട്ര തലത്തിൽ മതസ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് നിയമസഹായം നൽകുന്ന എഡിഎഫ് ഇന്റർനാഷണൽ എന്ന സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related