പ്രായം ചെന്നവരുടെ സാന്നിധ്യം കുടുംബങ്ങളിലും സമൂഹങ്ങളിലും അമൂല്യമാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
ജൂലൈ മാസത്തിലെ നാലാമത്തെതായ ഈ ഞായറാഴ്ച സഭ മുത്തശ്ശീമുത്തച്ഛന്മാർക്കും വാർദ്ധക്യദശ പ്രാപിച്ചവർക്കുമുള്ള ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് അവരുടെ മൂല്യത്തെക്കുറിച്ച് ജൂലൈ 22-ന് (22/07/23) ശനിയാഴ്‌ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ ബോധ്യം ആവർത്തിച്ചിരിക്കുന്നത്.
മുത്തശ്ശീമുത്തശ്ശന്മാരും പ്രായംചെന്നവരും (#GrandparentsAndElderly) അല്മായകുടുംബജീവിതം (#laityfamilylife) എന്നീ ഹാഷ്ടാഗുകളോടുകൂടിയ പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“നമ്മൾ ഒരിക്കലും പ്രായമായവരെ കൈവിടരുത്. കുടുംബങ്ങളിലും സമൂഹങ്ങളിലും അവരുടെ സാന്നിധ്യം വിലപ്പെട്ടതാണ്, കാരണം നമ്മൾ ഒരേ പൈതൃകത്തിൽ പങ്കുപറ്റുന്നവരാണെന്നും നമ്മുടെ വേരുകൾ കാത്തുപരിപാലിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു ജനതയുടെ ഭാഗമാണെന്നും അവർ നമ്മെ ഓർമ്മിപ്പിക്കുന്നു. #മുത്തശ്ശീമുത്തശ്ശന്മാരുംപ്രായമേറിയവരും #അല്മായകുടുംബജീവിതം.”
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision