മരണത്തെ സംബന്ധിച്ച് മനുഷ്യന്‍റെ അവസ്ഥ ഏറ്റവും കൂടുതല്‍ ദുരൂഹമായിരിക്കുന്നു.
നമ്മുടെ ജീവിതം സമയംകൊണ്ട് അളക്കപ്പെടുന്നു. അതിന്‍റെ ഗതിയില്‍ നമുക്കു മാറ്റം സംഭവിക്കുകയും നാം വാര്‍ധക്യത്തിലെത്തുകയും ചെയ്യുന്നു. ഭൂമിയിലെ സര്‍വജീവജാലങ്ങള്‍ക്കുമെന്നപോലെ, മരണം മനുഷ്യജീവിതത്തിന്‍റെ സ്വാഭാവികമായ അന്ത്യംപോലെ കാണപ്പെടുന്നു. മരണത്തിന്‍റെ ഈ പ്രത്യേകത നമ്മുടെ ജീവിതത്തിന് അടിയന്തിര സ്വഭാവം നല്‍കുന്നു. നമ്മുടെ ജീവിതത്തെ സാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നതിനു പരിമിതമായ സമയമേ ഉള്ളൂ എന്നു മനസ്സിലാക്കാന്‍, മര്‍ത്ത്യതയെപ്പറ്റിയുള്ള സ്മരണ നമ്മെ സഹായിക്കുന്നു.
മനുഷ്യന്‍റെ പാപംമൂലം മരണം ലോകത്തില്‍ പ്രവേശിച്ചുവെന്ന്, വിശുദ്ധ ലിഖിതത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും യഥാര്‍ത്ഥ വ്യാഖ്യാതാവ് എന്ന നിലയില്‍ സഭയുടെ പ്രബോധനാധികാരം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യന്‍റെ പ്രകൃതി മരണാത്മകമാണെങ്കിലും, ‘അവന്‍ മരിക്കരുത്’ എന്നായിരുന്നു ദൈവനിയോഗം. അങ്ങനെ മരണം സ്രഷ്ടാവായ ദൈവത്തിന്‍റെ പദ്ധതികള്‍ക്കു വിപരീതമായിരുന്നു. അത് പാപത്തിന്‍റെ ഫലമായി ലോകത്തില്‍ പ്രവേശിക്കുകയും ചെയ്തു. “പാപം ചെയ്യാതിരുന്നെങ്കില്‍ ശാരീരികമരണം മനുഷ്യനെ സ്പര്‍ശിക്കുമായിരുന്നില്ല” (Gaudium et Spes, 18). അതിനാൽ, ഇനിയും കീഴടക്കപ്പെടേണ്ട “അവസാനത്തെ ശത്രു” ആണ് മരണം. ക്രിസ്തു വീണ്ടും വരികയും, അവസാനത്തെ ശത്രുവായ മരണത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതുവരെ മരണം ഈ ലോകത്തിൽ ഒരു യാഥാർത്ഥ്യമായി നിലനിൽക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision