ലിസ്ബണ്‍: ഫ്ലോറിഡയിലെ പ്രശസ്ത റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റായ ഷെവിന്‍ മക്കുല്ലോഗും, ഓസ്ട്രേലിയന്‍ ഗായകനും-ഗാനരചയിതാവുമായ ഫാ. റോബ് ഗാലിയും അടുത്ത മാസം പോര്‍ച്ചുഗലിലെ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോക യുവജന സംഗമത്തിന് വേണ്ടി ഒന്നിക്കുന്നു.
‘ഇമ്മാനുവല്‍ ഫോര്‍ എവര്‍’ എന്ന ഗാനവുമായാണ് ഇരുവരും വേദിയിലെത്തുക. ഇതാദ്യമായാണ് ഇവര്‍ യുവജന സംഗമത്തിന് വേണ്ടി വേദി പങ്കിടുന്നത്. തത്സമയ ആലാപനത്തിനു ശേഷം ഈ ഗാനം സ്പോടിഫൈ, യുട്യൂബ്, ആപ്പിള്‍ മുസിക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ടാംപാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെവിന്‍ മക്കുല്ലോഗ്, സ്റ്റുഡിയോ 3:16 എന്ന പ്രസിദ്ധമായ സ്റ്റുഡിയോയുടെ സഹസ്ഥാപകന്‍ കൂടിയാണ്.
‘ഇമ്മാനുവല്‍ ഫോര്‍ എവര്‍’ എന്ന ഗാനത്തിന്റെ പിന്നിലെ പ്രചോദനത്തേക്കുറിച്ചും, യുവജനങ്ങള്‍ സുവിശേഷത്തേ സ്നേഹിക്കുന്നതിനും തങ്ങളുടെ സ്റ്റുഡിയോ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമീപ ദിവസം ‘സി.എന്‍.എ’ക്ക് നല്‍കിയ അഭിമുഖത്തില്‍ മക്കുല്ലോഗ് വിവരിച്ചിരിന്നു. സമകാലീന ക്രിസ്തീയ ആരാധന സംഗീതത്തിന്റേയും, ഹിപ്-ഹോപ് സംഗീതത്തിന്റെയും സമന്വയമാണ് ‘ഇമ്മാനുവല്‍ ഫോര്‍ എവര്‍’ എന്ന് മക്കുല്ലോഗ് വ്യക്തമാക്കി. പരസ്പരം കൈമാറുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനിലൂടെ കൈമാറിക്കൊണ്ട് മക്കുല്ലോഗും, ഫാ. റോബ് ഗാലിയും തങ്ങളുടെ സ്റ്റുഡിയോകളില്‍വെച്ചാണ് ഗാനത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയത്. പ്രാരംഭ വോക്കലും ഗിറ്റാറും ഫാ. ഗാലിയ കൈകാര്യം ചെയ്യുമ്പോള്‍, മക്കുല്ലോഗ് ഇവയെല്ലാം കൂട്ടിയിണക്കി ഭക്തിസാന്ദ്രമായ ഫ്യൂഷന്‍ സംഗീത അനുഭവം നല്‍കുകയാണ് ചെയ്യുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision