“പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം” (1 തെസ 5: 8).
യേശുക്രിസ്തുവിന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചും, നമ്മുടെ ശക്തിയില്‍ ആശ്രയിക്കാതെ പരിശുദ്ധാത്മാവിന്‍റെ കൃപാവരത്തിന്‍റെ സഹായത്തില്‍ ആശ്രയിച്ചും ജീവിക്കുന്നവർ ഒരിക്കലും നിരാശപ്പെടുകയില്ല.
നമ്മോടു വാഗ്ദാനം ചെയ്തവന്‍ ദൈവമായതുകൊണ്ടും അവിടുന്നു വിശ്വസ്തനായതുകൊണ്ടും, പ്രത്യാശയുടെ ഏറ്റുപറച്ചില്‍ അചഞ്ചലമായി നമുക്കു സൂക്ഷിക്കാം. പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിലൂടെ നമ്മുടെമേല്‍ പരിശുദ്ധാത്മാവിനെ സമൃദ്ധമായി ചൊരിയുന്നു. അതിനാൽ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറഞ്ഞ്, വിശ്വാസത്തിലും പ്രത്യാശയിലും നാം സ്ഥിരതയുള്ളവരായിരിക്കണം
ദൈവം ഓരോ മനുഷ്യന്‍റെയും ഹൃദയത്തില്‍ നിക്ഷേപിച്ച ‘സൗഭാഗ്യത്തിനു വേണ്ടിയുള്ള അഭിവാഞ്ഛയോട്’, പ്രത്യാശ എന്ന സുകൃതം പ്രത്യുത്തരിക്കുന്നു. അത് മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുന്ന പ്രതീക്ഷകളെ ഉള്‍ക്കൊള്ളുകയും അവയെ ശുദ്ധീകരിക്കുകയും മനുഷ്യനെ വീഴ്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പരിത്യക്തനാകുമ്പോഴെല്ലാം അത് അവനെ താങ്ങിനിറുത്തുകയും ശാശ്വത സൗഭാഗ്യത്തിന്‍റെ പ്രതീക്ഷയില്‍ അവന്‍റെ ഹൃദയത്തെ തണുപ്പിക്കുകയും ചെയ്യുന്നു. പ്രത്യാശയുടെ പ്രചോദനം അവനെ സ്വാര്‍ത്ഥതയില്‍ നിന്ന് സംരക്ഷിക്കുകയും സ്നേഹത്തിന്‍റെ ഫലമായ സൗഭാഗ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision