ഈ വർഷത്തെ ലോക യുവജനദിനത്തിനായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത മുദ്രാവാക്യം “മറിയം എഴുന്നേറ്റു തിടുക്കത്തിൽ പോയി” എന്ന ലൂക്കാ സുവിശേഷത്തിലെ തിരുവചനമാണ്.
ലിസ്ബണിൽആഗസ്റ്റ് ഒന്നു മുതൽ ആറ് വരെ നടക്കാനിരിക്കുന്ന ആഗോള യുവജന സംഗമം2023 അടുത്തെത്തിയ സാഹചര്യത്തിൽ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള പോർച്ചുഗീസ് അംബാസഡർ ഡൊമിംഗോസ് ഫെസാസ് വിറ്റൽ ഉത്തരവാദിത്തബോധത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല ഒരു അന്താരാഷ്ട്ര പരിപാടിയിലേക്ക് മുഴുവൻ രാജ്യത്തെയും അനുഗമിക്കുന്ന അതിയായ സന്തോഷത്തെ കുറിച്ച് പങ്കു വയ്ക്കുകയും ചെയ്തു.
37-മത് ലോക യുവജന ദിനത്തിനായി ലിസ്ബൺ ഒരുങ്ങികൊണ്ടിരിക്കുന്ന ദിവസങ്ങളിൽ പോർച്ചുഗൽരാജ്യത്തിന്റെ വികാരങ്ങളെ കുറിച്ച് പങ്കുവച്ച അംബാസഡർ ഡൊമിംഗോസ് ഫെസാസ് വൈറ്റൽ കുടുംബങ്ങളും, യുവജനങ്ങളും ഉൾപ്പെടെ രാജ്യം മുഴുവനും തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കി. ലിസ്ബണിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാ൯ രജിസ്റ്റർ ചെയ്ത400,000 ത്തിലധികം യുവജനങ്ങളുടെ സാന്നിധ്യമുണ്ടാകും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision