വാഷിംഗ്ടൺ ഡിസി: ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ആറാം തീയതി വരെ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബൺ വേദിയാകാനിരിക്കുന്ന ലോക യുവജന സംഗമത്തിന് യുവജനങ്ങളെ അയക്കാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടി വാഷിംഗ്ടൺ അതിരൂപതയിലെ അംഗങ്ങളായ വൈദികർ ചേർന്ന് സംഗീത ബാൻഡ് ആരംഭിച്ചു
സെമിനാരിയിൽ ഒരുമിച്ച് വൈദിക പഠനം നടത്തിയ 9 വൈദികർ ചേർന്നാണ് “പ്രീസ്റ്റ് ഇൻ കൺസേർട്ട്” എന്ന പേരിൽ സംഗീത ബാൻഡിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഫാ. പാവൽ സാസ്, ഫാ. യാൻ പീട്രിജ, ഫാ. ഗ്രിഗോർസ് ഒക്കുലിവിക്സ്, ഫാ. മാറ്റിയ കോർട്ടിജിയാനി, ഫാ. ഫിലിപ്പ് എൽജി, ഫാ. ജോൺ ബെൻസൺ, ഫാ. സലൂലോ വിസന്റെ, ഫാ. ഇമ്മാനുവൽ ലുക്കേറോ, ഫാ. ഡാനിയൽ റബീജിയാനി എന്നിവരാണ് ബാൻഡില്‍ അംഗങ്ങളായ വൈദികർ.
മേരിലാൻഡിലെ റിഡംപ്റ്ററ്റോറിസ് മാറ്റർ സെമിനാരിയിൽ പഠിച്ച ഇവർ നീയോകാറ്റിക്കുമനൽവേ എന്ന കത്തോലിക്ക സംഘടനയിലെ അംഗങ്ങളാണ്. ഈ വർഷം ആദ്യം യുവജനങ്ങളുടെ പരിപാടിയിൽ വൈകുന്നേരം ഒരു സംഗീത പരിപാടി നടത്താൻ ഏതാനും വൈദികർ ഒരുമിച്ച് ചേർന്നിടത്ത് നിന്നാണ് സംഗീത ബാൻഡിന്റെ തുടക്കമെന്ന് വാഷിംഗ്ടണിലെ അപ്പസ്തോലിക കാര്യാലയത്തിന്റെ സെക്രട്ടറി ഫാ. ഡാനിയൽ റബീജിയാനി കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഇതിന് പിന്നാലെ ലോക യുവജന സംഗമത്തിൽ യുവജനങ്ങളെ അയക്കുന്നതിന് വേണ്ടി പണം കണ്ടെത്താൻ വൈദികർ ശ്രമം ആരംഭിക്കുകയായിരിന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision