കോട്ടയം: മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ കടലില്‍ കാണാതാകുന്നത് ഒരു തുടര്‍കഥയാകുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ പ്രതികരിച്ച മത്സ്യത്തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും യാതൊരു അടിസ്ഥാനവുമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നും കോട്ടയം അതിരൂപതാ ജാഗ്രതാസമിതി ആവശ്യപ്പെട്ടു.
ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്നവരെ ആശ്വസിപ്പിക്കേണ്ടവര്‍തന്നെ അവരെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുന്നത് അനുചിതമാണെന്നും സമിതി അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി മത്സ്യത്തൊഴിലാളികള്‍ മരണപ്പെടുന്ന സാഹചര്യങ്ങള്‍ വിലയിരുത്തി മരണം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍മ്മപദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌ക്കരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള അനാസ്ഥ ഉണ്ടാകുന്നത് വേദനയുളവാക്കുന്നതാണെന്നും സമിതി ചൂണ്ടിക്കാട്ടി. പ്രളയകാലത്തും മറ്റും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ജീവന്‍ പണയംവച്ച് ഇറങ്ങിപ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളെയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഭാധികാരികളെയും കുറ്റക്കാരായി ചിത്രീകരിക്കുന്ന ഉത്തരവാദിത്വപ്പെട്ടവരുടെ പ്രസ്താവനകളും നിലപാടുകളും അപലപനീയമാണെന്നു സമിതി വിലയിരുത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision