ക്രിസ്തു നമ്മുക്ക് കാണിച്ച കാരുണ്യത്തിന്റെ മാതൃക നാം അനുകരിക്കാറുണ്ടോ?

Date:

“കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്.

ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു” (ലൂക്കാ 4:18-19)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജൂലൈ 15

പുതിയ നിയമത്തില്‍ ദൈവസ്നേഹത്തിന്റെ രഹസ്യം വെളിവാക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്: ”തന്റെ ഏകജാതനെ നല്കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിന്റെ നിറവ് അവിടുത്തെ സാന്നിധ്യത്താല്‍ ലോകത്തില്‍ വെളിവാക്കപ്പെട്ടു. രോഗികളെയും പീഡിതരെയും പരിഗണിക്കുന്നതിനും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനും ലോകത്തിന്റെ രക്ഷയ്ക്കായി അവിടുന്ന് ഭൂമിയില്‍ മനുഷ്യാവതാരം ധരിച്ചു. ദരിദ്രര്‍ക്ക് വേണ്ടി നാം എന്ത് ചെയ്യുന്നുവോ അത് തനിക്ക് വേണ്ടി തന്നെയാണ് ചെയ്യുന്നതെന്ന് യേശു പഠിപ്പിച്ചു. സുവിശേഷത്തിലെ ധനവാന്റേയും ദരിദ്രനായ ലാസറിന്റേയും ഉപമയിലൂടെ പുനരവതരിക്കപ്പെടുന്നത് രാഷ്ട്രങ്ങളുടേയും, സാമൂഹ്യഗണങ്ങളുടേയും, വ്യക്തികളുടേയും ഇടയിലുള്ള സാമ്പത്തിക അരക്ഷിതരാവസ്ഥയെ പറ്റിയാണ്.

”അബ്രഹാം പറഞ്ഞു: മകനേ, നീ ഓര്‍മ്മിക്കുക: നിനക്ക് ജീവിതകാലത്ത് എല്ലാ സുഖ സൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന് ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.” (ലൂക്കാ 16:25). ഈ വാക്കുകള്‍ നമ്മുക്ക് ഒരു മുന്നറിയിപ്പാണ്. നമ്മുടെ ജീവിതത്തില്‍ ആഡംബരത്തിന്റെയും സുഖലോലുപതയുടെയും പിറകെ പോകുമ്പോള്‍ നമ്മുടെ അയല്‍ക്കാരനായ ദരിദ്രനെ നാം പരിഗണിക്കാറുണ്ടോ? ക്രിസ്തു നമ്മുക്ക് കാണിച്ചു തന്ന് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നാം നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാറുണ്ടോ

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പാരീസിലെ മനുഷ്യ മൃഗശാലയും അടിമ കച്ചവടവും; ചർച്ചയായി ഫോട്ടോഗ്രാഫ്

മനുഷ്യൻ അവന്റെ ഏറ്റവും വികൃതമായ മുഖം കാണിച്ച സന്ദർഭങ്ങൾ ചരിത്രത്തിലുടനീളമുണ്ട്. അവയിൽ...

തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് നിന്നും ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ദേശീയ തലത്തിൽ അഭിമാനമായി മാറിയ താരം

മലയാളികളുടെ അഭിമാന താരം സഞ്‌ജു സാംസണ് ഇന്ന് 30-ാം പിറന്നാള്‍. ബിസിസിഐയും...

കേരളഹോട്ടൽ ആൻ്റ് റെസ്റ്റോറൻറ് അസോസിയേഷൻ പാലാ യൂണിറ്റ് വാർഷിക പൊതുയോഗം നാളെ നടക്കും

പാലാ യൂണിറ്റ് പ്രസിഡണ്ട് ബിജോയി വി ജോർജ്, പാലാ യൂണിറ്റ് സെക്രട്ടറി...

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലെ നിരാഹാരസമരം 30 ദിവസം പിന്നിട്ടു

മുനമ്പത്ത് ധ്രൂവികരണം നടത്തുന്നുവെന്ന പ്രചരണം തെറ്റെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ...