ഭക്ഷ്യസുരക്ഷയും പോഷകാഹാരലഭ്യതയും സംബന്ധിച്ച് ഐക്യരാഷ്ട്രസഭാസമിതികളുടെ (FAO/IFAD/UNICEF/WFP/WHO) പുതിയ റിപ്പോർട്ട്.
2019-നെ അപേക്ഷിച്ച് ലോകത്ത് കൂടുതൽ ജനങ്ങൾ പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഞ്ചു സമിതികൾ സംയുകതമായി പുറത്തിറക്കിയ പത്രക്കുറിപ്പ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മാത്രം ഏതാണ്ട് പന്ത്രണ്ട് കോടിയിലധികം ആളുകൾ കൂടി പട്ടിണിയുടെ പിടിയിലകപ്പെട്ടെന്ന്, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യനിധി, ശിശുക്ഷേമനിധി, ലോകാരോഗ്യസംഘടന തുടങ്ങിയ വിവിധ സമിതികൾ ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലൂടെയാണ് വ്യക്തമാക്കിയത്. അടുത്തിടെ നടത്തിയ പഠനങ്ങൾ പ്രകാരം, ലോകത്ത് ഏതാണ്ട് എഴുപത്തിമൂന്നരക്കോടി ജനങ്ങളാണ് പട്ടിണിയനുഭവിക്കുന്നത്. 2019-ൽ ഇത് അറുപത്തിയൊന്ന് കോടിയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision