ഡൽഹി റോഡുകൾ വെള്ളത്തിനടിയിൽ, മെട്രോയെ ബാധിച്ചു, സ്കൂളുകളും കോളേജുകളും അടച്ചു

Date:

ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാൽ യമുനയിലെ ജലനിരപ്പ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ 208.66 മീറ്ററായിരുന്നു. അപകടസൂചനയിൽ നിന്ന് മൂന്ന് മീറ്റർ മുകളിലാണ് നിലവിലെ ജലനിരപ്പ്.

വെള്ളം പുറന്തള്ളുന്നത് തടയണമെന്ന് അരവിന്ദ് കെജ്‌രിവാൾ സർക്കാർ, കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധിക വെള്ളം തുറന്നുവിടണമെന്ന് കേന്ദ്രം മറുപടി നൽകി. വെള്ളത്തിന്‍റെ ഒഴുക്ക് വൈകീട്ടോടെ കുറയുമെന്നാണ് കരുതുന്നത്.

കാലവർഷക്കെടുതി മലയോര മേഖലയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തി.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 342 ട്രെയിനുകളുടെ ഷെഡ്യൂൾ വെള്ളപ്പൊക്കത്തിൽ തകരാറിൽ ആയി. വടക്കൻ റെയിൽവേക്ക് 140 ട്രെയിനുകൾ റദ്ദാക്കേണ്ടി വന്നു.

ഡൽഹിയിലെ സിവിൽ ലൈൻസ് പ്രദേശം വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ നിന്നും സംസ്ഥാന നിയമസഭയിൽ നിന്നും കഷ്ടിച്ച് 350 മീറ്റർ മാത്രം അകലെയാണ് വെള്ളം. വെള്ളക്കെട്ട് ഔട്ടർ റിംഗ് റോഡിന്‍റെ ഭാഗങ്ങൾ ഉൾപ്പെടെ നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തി. ഗതാഗതം ഇതര റൂട്ടുകളിലേക്ക് തിരിച്ചുവിട്ടത് വൻ കുരുക്കിന് ഇടയാക്കി.

ദേശീയ ദുരന്ത നിവാരണ സേനയുടെ നിരവധി ടീമുകൾ നിരത്തിൽ ഉണ്ട്, വീടുകളിൽ വെള്ളം കയറിയവരെ ഒഴിപ്പിക്കുന്നു. നെഞ്ചുനിരപ്പിൽ വെള്ളം ഒഴുകുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ ബോട്ടുകളിൽ രക്ഷപ്പെടുത്തി.


വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഒടുവിൽ‌ വിജയ വഴിയിൽ

ഐഎസ്എൽ ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ചിരവൈരികളായ ചെന്നൈയിൻ എഫ്സിയെ...

ചെങ്ങന്നൂരിൽ എന്നെ സ്ഥാനാർത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടി

സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും നിലവിലെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ്...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ; കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ...