മംഗോളിയ തലസ്ഥാനത്ത് വെള്ളപ്പൊക്കം, 20,000 പേരെ മാറ്റിപ്പാർപ്പിച്ചു

Date:

സർക്കാർ കണക്കനുസരിച്ച്, 31,600 കുടുംബങ്ങളിലെ 128,000 ഓളം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

ജൂലൈ 3 മുതൽ മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിൽ ആഞ്ഞടിച്ച കനത്ത മഴയെത്തുടർന്ന് സെൽബെ, തുൾ നദികളുടെ ജലനിരപ്പ് ഉയർന്നത് നഗരത്തിലെ ജനങ്ങളെ ബാധിച്ച വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായെന്ന് ഫീദേസ് വാർത്താ ഏജ൯സി അറിയിച്ചു. സർക്കാർ കണക്കനുസരിച്ച്, 31,600 കുടുംബങ്ങളിലെ 128,000 ഓളം ആളുകളെ വെള്ളപ്പൊക്കം ബാധിക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഭവന രഹിതരായ 20,000-ത്തിലധികം ആളുകളെ  സുരക്ഷിതമായ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അവിടെ അവർക്ക് ചൂടു വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും  ആവശ്യമുണ്ട്. കുടിയിറക്കപ്പെട്ടവർക്കായി കേന്ദ്രങ്ങൾ സൃഷ്ടിക്കാനും ഭക്ഷണവും മരുന്നും വിതരണം ചെയ്യാനും മംഗോളിയൻ സൈനികരെയും സിവിൽ സംരക്ഷണ ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി വിന്യസിച്ചിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....