വികാരി ജനറലിനെതിരായ കേസില്‍ വ്യാപക പ്രതിഷേധം

spot_img

Date:

തിരുവനന്തപുരം: മുതലപ്പൊഴി അപകടവുമായി ബന്ധപ്പെട്ട് തീരപ്രദേശത്തുണ്ടായ പ്രശ്നങ്ങളുടെ പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേരയ്ക്കെതിരേ കേസ് എടുത്ത സർക്കാർ നടപടിയിൽ വ്യാപക പ്രതിഷേധം.

മോൺ. യൂജിൻ പെരേരയ്ക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ മന്ത്രി വി. ശിവൻകുട്ടി മാപ്പു പറയണമെന്നും കേസ് പിൻവലിക്കണമെന്നും വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. മോൺ. യൂജിൻ പെരേരയ്ക്കെതിരേ കേസെടുത്തത് തീരദേശ ജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിമാരാണ് അവിടെ പ്രകോപനമുണ്ടാക്കിയത്. മുതലപ്പൊഴി മരണപ്പൊഴിയാണ ന്നും ജനങ്ങളെ രക്ഷപ്പെടുത്തണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടതാണ്.

അടിയന്തര പരിഹാരം ഉണ്ടാക്കുമെന്നു മന്ത്രി മറുപടിയും നൽകി. എന്നാൽ, ഇതുവരെ ചെറുവിരൽ അനക്കാൻ സർക്കാർ തയാറായില്ല. തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെപ്പോലെ കാണുന്ന സമീപനമാണു സർക്കാരിനുള്ളത്. വിഴിഞ്ഞം സമരകാലത്ത് ആ ർച്ച് ബിഷപ്പിനെതിരെയും കേസെടുത്തു. ആ കേസ് ഇതുവരെ പിൻവലിച്ചിട്ടില്ല. വികാരി ജനറാളിനെതിരായ കേസ് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിൽ നിസഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോടു ഷോ കാണിക്കരുതെന്നു കൽപിച്ച മന്ത്രിമാരും, അവ ർക്കുവേണ്ടി ശബ്ദമുയർത്തിയ മോൺ. യൂജിൻ പെരേരയ്ക്കെതിരേ കലാപാഹ്വാനത്തിനു കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.

തീരദേശവുമായി ബന്ധമുള്ള മന്ത്രിമാരാണ് അധികാരം കിട്ടിയപ്പോൾ ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപമാനിക്കുന്നതെന്നു സുധാകരൻ കൂട്ടിച്ചേര്‍ത്തു. കലാപാഹ്വാനത്തിനു കേസെടുത്ത നടപടി പിൻവലിക്കാൻ സർക്കാർ തയാറാകണ മെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ ആവശ്യപ്പെട്ടു. മന്ത്രിമാർ സംയമനത്തോടെ പെരുമാറുന്നതിനു പകരം ജനങ്ങളുടെ പ്രതിഷേധത്തെ ഷോ എന്നു വിളിച്ച് അധിക്ഷേപിച്ചപ്പോഴാണ് ജനം കൂടുതൽ പ്രകോപിതരായത്. വിഴിഞ്ഞം സമരസമയത്ത് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയ്ക്കെതിരേയും സമാനമായി കള്ളക്കേസ് എടുത്തിരുന്നുവെന്ന് ഹസൻ ചൂണ്ടിക്കാട്ടി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related