പാലാ രൂപത കാർഷിക സംരംഭക സംഗമം 20 ന്

Date:

പാലാ: കേന്ദ്ര , സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിവിധ ധനകാര്യ വികസന ഏജൻസികളും കർഷക കൂട്ടായ്മകൾക്ക് സാമ്പത്തിക, സാങ്കേതികസഹായങ്ങൾ ലഭ്യമാക്കുന്ന സാഹചര്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രൂപതയിൽ ആരംഭിച്ചിരിക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികൾ, ഫാർമേഴ്സ് ക്ലബ്ബുകൾ, കർഷകദളങ്ങൾ തുടങ്ങിയ കർഷക കൂട്ടായ്മകളുടെയും കാർഷിക സംരംഭകരുടെയും ഒരു വിശേഷാൽ കൂടിച്ചേരൽ സംഘടിപ്പിക്കുകയാണ്. NABARD, SFAC, NCDC, കൃഷി വകുപ്പ് -SHM & ATMA, KVK,DIC,KERALA BANK തുടങ്ങി വിവിധ ഏജൻസികളുടെ പ്രമുഖർ തങ്ങളിലൂടെ ലഭ്യമാകുന്ന സഹായ പദ്ധതികൾ വിശദീകരിക്കും. ജൂലൈ 20-ാം തീയതി വ്യാഴാഴ്ച അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ വെച്ചു സംഘടിപ്പിക്കുന്ന ഏകദിന കാർഷിക സംരംഭക സംഗമത്തിന്റെ ഉദ്ഘാടനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. കാർഷിക ഉല്പന്നങ്ങളുടെ മൂല്യവർദ്ധനവ്, ഏകീകൃത ബ്രാന്റിങ്ങ്, വിപണന സാധ്യതകളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യപ്പെടും. രാവിലെ 9.30 ന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ കർഷക ഉൽപാദക കമ്പനികളുടെ എല്ലാ ഡയറക്ടർമാർ , സി.ഇ.ഒ മാർ , ഫാർമേഴ്സ് ക്ലബ്ബ്, കർഷക ദള ഫെഡറേഷൻ, എന്നിവയുടെ ഭാരവാഹികൾ, കർഷകദളങ്ങൾ, മൂല്യവർദ്ധിത യൂണിറ്റുകൾ, കർഷകമാർക്കറ്റുകൾ തുടങ്ങി വിവിധ സംരംഭങ്ങളുടെ പ്രതിനിധികളും പങ്കെടുക്കണമെന്ന് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9961668240.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....