മെത്രാന്മാരുടെ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് മോൺസിഞ്ഞോർ റോബർട്ട് പ്രെവോസ്റ്റ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കർദിനാളന്മാരിൽ ഒരാളാണ്
വത്തിക്കാൻ ന്യൂസ്
“സഭ മുഴുവനും ജീവിക്കാൻ ആഗ്രഹിക്കുന്ന സിനഡൽ ചൈതന്യത്തിന്റെ ഭാഗമായാണ് ഞാൻ ഈ നിയമനം കാണുന്നത്” പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 21 കർദിനാളന്മാരിൽ ഒരാളായ മോൺസിഞ്ഞോർ റോബർട്ട് പ്രെവോസ്റ്റിന്റെ വാക്കുകളാണിവ. വത്തിക്കാനിലെ മെത്രാന്മാരുടെ ഡിക്കസ്റ്ററിയുടെ പ്രീഫെക്ടായി സേവനമനുഷ്ടിച്ചു വരവെയാണ് കർദിനാൾ പദവിയിലേക്ക് ഫ്രാൻസിസ് പാപ്പാ ഉയർത്തുന്നത്. അമേരിക്കൻ വംശജനും, അഗസ്തീനിയൻ സഭാംഗവുമാണ് 68 വയസുകാരനായ നിയുക്ത കർദിനാൾ.
‘ഒന്നായതിൽ നാം ഒന്ന്’ എന്ന വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകളാണ് ആപ്തവാക്യമായി മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചത്.നമ്മൾ ക്രിസ്ത്യാനികൾ പലരാണെങ്കിലും, ക്രിസ്തുവിൽ നാം ഒന്നാണെന്ന വലിയ ചിന്തയാണ് ഇത് പ്രദാനം ചെയ്യുന്നത്. അതിനാൽ ഈ വാക്യം സഭയിലെ കൂട്ടായ്മയും ഐക്യവും പ്രോത്സാഹിപ്പിക്കുവാൻ ഏറെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക