ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് തീർത്ഥാടന പദയാത്രയ്ക്കു പെരുനാട്ടിൽ ആരംഭം

Date:

പെരുനാട് (പത്തനംതിട്ട): മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ ശില്പി ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപതാം ഓർമ തിരുനാളിനോടനുബന്ധിച്ചുള്ള 43-ാമത് തീർത്ഥാടന പദയാത്രയ്ക്കു പെരുനാട്ടിൽ തുടക്കമായി.

പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ റാന്നി പെരുനാട്ടിലെ മുണ്ടൻമലയിലെ തീർത്ഥാടന ദേവാലയത്തിൽ ഇന്നലെ രാവിലെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് പദയാത്ര ആശീർവദിച്ചത്. വള്ളിക്കുരിശേന്തി കാഷായ വസ്ത്രവും ധരിച്ച് മാർ ഈവാനിയോസ് പിതാവിന്റെ മധ്യസ്ഥത യാചിച്ചു നീങ്ങുന്ന പദയാത്രികർ 14നു തിരുവനന്തപുരത്തെത്തും.

വിവിധ രൂപതകളിൽ നിന്നും വൈദിക ജില്ലകളിൽ നിന്നുമുള്ള പദയാത്ര സംഘങ്ങൾ വിവിധയിടങ്ങളിൽ പ്രധാന പദയാത്ര സംഘവുമായി സംഗമിച്ചാണ് നീങ്ങുന്നത്. പദയാത്രയ്ക്കു മുന്നോടിയായി പെരുനാട് മാമ്പാറ തീർത്ഥാടന ദേവാലയത്തിൽ ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.

പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ. സാമുവൽ മാർ ഐറേനിയസ്, ഡൽഹി – ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ്, പൂത്തൂർ ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഗീവർഗീസ് മാർ മക്കാറിയോസ്, യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാത്യൂസ് മാർ പോളിക്കാർപ്പസ്, കൂരിയാ ബിഷപ്പ് ഡോ. ആന്റണി മാർ സിൽവാനോസ്, പത്തനംതിട്ട ഭദ്രാസന മുൻ അധ്യക്ഷൻ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ സഹകാർമികരായി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....