ഫ്രാൻസീസ് പാപ്പാ, തൻറെ ലാമ്പെദൂസ സന്ദർശനത്തിൻറെ പത്താം വാർഷികത്തോടനുബന്ധിച്ച്, ആ പ്രദേശം സഭാഭരണാതിർത്തിക്കുള്ളിൽ വരുന്ന, അഗ്രിജേന്തൊ അതിരൂപതയുടെ ആർച്ച്ബിഷപ്പ് അലെസ്സാന്ത്രൊ ദമീയാനൊയ്ക്ക് സന്ദേശമ.
യുദ്ധങ്ങളിലും അക്രമങ്ങളിലും നിന്നകന്ന് കൂടുതൽ സമാധാനപരമായ ജീവിതം തേടുന്ന നിരപരാധികളുടെ, പ്രത്യേകിച്ച്, കുട്ടികളുടെ മരണം, നമ്മെ നിസ്സംഗരാക്കാൻ കഴിയാത്ത വേദനാജനകവും കാതടപ്പിക്കുന്നതുമായ രോദനം ആണെന്ന് മാർപ്പാപ്പാ.
മെച്ചപ്പെട്ടൊരു ജീവിതം തേടിയുള്ള ദുരിതപൂർണ്ണമായ കടൽയാത്രകൾക്കിടെ മുങ്ങിമരിച്ച അനേകരായ കുടിയേറ്റക്കാർക്ക് ആദരവർപ്പിക്കുന്നതിനും കുടിയേറ്റക്കാരോടുള്ള നമ്മുടെ നിസ്സംഗതയ്ക്ക് മാപ്പപേക്ഷിക്കുന്നതിനും 2013 ജൂലൈ 8-ന്, ഇറ്റലിയിൽ, തെക്കുപടിഞ്ഞാറ് മദ്ധ്യധരണ്യാഴിയിൽ സ്ഥിതിചെയ്യുന്ന ദ്വീപായ ലാമ്പെദൂസ താൻ സന്ദർശിച്ചതിൻറെ പത്താം വാർഷികദിനത്തിൽ, ശനിയാഴ്ച (08/07/23) ഫ്രാൻസീസ് പാപ്പാ, ആ പ്രദേശം സഭാ ഭരണാതിർത്തിക്കുള്ളിൽ വരുന്ന അഗ്രിജേന്തൊ അതിരൂപതയുടെ ആർച്ച്ബിഷപ്പ് അലെസ്സാന്ത്രൊ ദമീയാനൊയ്ക്കയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക