ദൈനംദിന വിശുദ്ധർ ജൂലൈ 10: വിശുദ്ധ അമൽബുർഗാ ഫ്ളാൻഡേഴ്സ്

Date:

ഇന്ദ്രിയമോഹങ്ങളെ എതിർക്കുക, നമ്മുടെ ഹൃദയത്തിന്റെ താൽപര്യങ്ങളെ നാം പരിശോധിച്ചു നോക്കുക

അമൽബുർഗാ, എട്ടാം ശതകത്തിൽ ഫ്ളാൻഡേഴ്സിൽ ആർദേൻ എന്ന സ്ഥലത്ത് ജനിച്ചു. അമൽബുർഗായുടെ ആകാരസൗന്ദര്യം പെപ്പിൻ രാജാവിന്റെ ശ്രദ്ധയാകർഷിച്ചെന്നും തന്റെ പുത്രൻ ചാൾസിന്റെ ഭാര്യാപദം അലങ്കരിക്കാൻ അവളോട് ആവശ്യപ്പെട്ടെന്നും പറയപ്പെടുന്നു. അതിന് വിസമ്മതം പ്രകടിപ്പിച്ചതുകൊണ്ട് അവൾ രാജാവിന്റെ വിദ്വേഷത്തിനു പാത്രമായി. ആപത്സിതയായ അമൽബുർഗാ ഒരു ദേവാലയത്തിൽ അഭയം തേടി. രാജാവ് അവളെ ബലമായി പിടിച്ചുകൊണ്ടു പോകാൻ നടത്തിയ ശ്രമത്തിനിടയിൽ അവളുടെ കൈയ്യ് ഒടിവുണ്ടായതായും പറയപ്പെടുന്നു. പിന്നീട് അമൽബുർഗാ ബൽജിയത്തിലെ മൺസ്റ്റർ ബില്സണിലെ ബനഡിക്ടൻ ആശ്രമത്തിൽ ചേരുകയും വി. വില്ലിബ്രോഡിൽ നിന്നും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തതായി ചരിത്രരേഖകളിൽ നിന്നും വ്യക്തമാകുന്നു.

വാഴ്ത്തപ്പെട്ട എമ്മാനുവൽ റൂയിസും കൂട്ടരും

1860-ൽ ടർക്കിയിലെ ഡമാസ്കസിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ ഭയാനകമായ യുദ്ധമുണ്ടായി. അന്ന് ഡമാസ്ക്കസിൽ ഫ്രാൻസിസ്കൻ സന്യാസിമാർ പ്രവർത്തനനിരതരായിരുന്നു. ഒരു ദിവസം അർദ്ധരാത്രിയിൽ ശത്രുസൈന്യം ആശ്രമത്തിൽ അതിക്രമിച്ചു കടന്നു. ഭീഷണികളും വാഗ്ദാനങ്ങളും വഴി അവരുടെ വിശ്വാസത്തെ പരീക്ഷിച്ചു. ഒരു വിധത്തിലും ശത്രുക്കൾക്ക് വഴങ്ങുകയില്ലെന്നു മനസ്സിലാക്കിയപ്പോൾ പീഡനമാരംഭിച്ചു. വിശുദ്ധ കുർബാന അവഹേളിക്കപ്പെടാതിരിക്കാൻ ആശ്രമശ്രേഷ്ഠൻ ഫാ. എമ്മാനുവൽ റൂയിസ് അൾത്താരയെ സമീപിച്ചു. തിരുവോസ്തികൾ സ്വീകരിച്ചു തീരും മുമ്പേ ശിരസ്സ് അറ്റുവീണു. ഗാ കൊണ്ടുള്ള അടിയേറ്റ് കാർമ്മികൻ മരിച്ചു. ഫാ. പീറ്റർ വാളിനിരയായി. ഫാ. നിക്കുളാവൂസിന് വെടിയേറ്റു. രണ്ട് സഹോദരന്മാർ ബന്ധിതരായി. പിന്നീട് ഇവരെ ദൈവാലയഗോപുരത്തിൽ നിന്ന് താഴേക്കെറിഞ്ഞു.

ദൈവത്തോട് വിശ്വസ്തരായി വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരാണ് എമ്മാനുവലും കൂട്ടരും. ഇവരെ 1926-ൽ 11-ാം പീയൂസ് പാപ്പാ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

വിചിന്തനം: “ഇന്ദ്രീയമോഹങ്ങളെ എതിർക്കുക, നമ്മുടെ ഹൃദയത്തിന്റെ

താത്പര്യങ്ങളെ നാം പരിശോധിച്ചു നോക്കുക.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

“വിശുദ്ധി എന്നത് ദൈവത്തിൽ നിന്നുള്ള ദാനമാണ്”

വിശുദ്ധി ദൈവത്തിൽനിന്നുള്ള ദാനമാണ്, എന്തെന്നാൽ, വി. പൗലോസ് പറയുന്നതുപോലെ, അവിടുന്നാണ് വിശുദ്ധീകരിക്കുന്നത്...

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ

3കാസർഗോഡ് നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം...

മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍

വിവാദ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വെ മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍....

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ....