ദൈവഹിതമറിഞ്ഞ്, ദൈവവചനമനുസരിച്ച് ജീവിക്കുക എന്ന ഒരു കടമയിലേക്കാണ് ഓരോ ക്രൈസ്തവനും എല്ലാ ദൈവവിശ്വാസികളും വിളിക്കപ്പെട്ടിരിക്കുന്നത്.
ഇതിനായി ദൈവത്തെയും അവന്റെ ഹിതവും അറിയുവാൻ നമുക്ക് സാധിക്കണം എന്നതാണ് ഏറെ പ്രധാനപ്പെട്ട വസ്തുത. പിതാവായ ദൈവമയച്ച രക്ഷകനായ ക്രിസ്തുവിനനെയും, അവനിലൂടെ പിതാവിനെയും അറിയുവാനുള്ള വിളിയാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം. അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച് തങ്ങളുടെ ഇടയിലൂടെ കടന്നുപോകുന്ന ദൈവപുത്രനെ തിരിച്ചറിയാനോ, അംഗീകരിക്കാനോ സമൂഹത്തിൽ അധികമാരും ശ്രമിച്ചില്ല എന്ന ഒരു പ്രത്യേകതയാണ് മത്തായിയുടെ സുവിശേഷം പതിനൊന്നാം അധ്യായത്തിൽ നാം ഇന്ന് കണ്ട വചങ്ങൾക്ക് പശ്ചാത്തലമായി നിൽക്കുന്നത്. അങ്ങനെ തന്നെ അംഗീകരിക്കാത്ത ആളുകളുടെ കൂടി മുൻപിലാണ് യേശു താനും പിതാവായ ദൈവവുമായുള്ള ബന്ധത്തിന്റെ തീവ്രതയെക്കുറിച്ച് പ്രഘോഷിക്കുന്നത്. ദൈവികമായ കാര്യങ്ങളിൽ ജ്ഞാനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന പണ്ഡിതരും ശാസ്ത്രിമാരുമൊക്കെ ക്രിസ്തുവിനെ ദൈവപുത്രനായി തിരിച്ചറിയാതിരുന്നപ്പോൾ, ശിശുതുല്യരായവർ, സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യർ അവനെ സ്വീകരിക്കുകയും, അവന്റെ പ്രവൃത്തികളിൽ ദൈവികമായ ഇടപെടൽ തിരിച്ചറിയുകയും ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക