വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഴുകാത്ത മൃതശരീരം പുറത്തെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മെഴുക് പ്രതിമയുടേത്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പുറത്തെടുത്ത ശരീരം അഴുകിയിട്ടില്ല എന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ ഇന്നലെ മുതല്‍ പ്രചരിക്കുന്നത്. ”2023 ജൂലൈ 5നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ഭൗതീക ശരീരം പുറത്തെടുത്തു, പൂര്‍ണ്ണശോഭയോടെ കാണപ്പെട്ടു” എന്നീ വിവരണങ്ങള്‍ അടക്കമാണ് വാട്സാപ്പിലും ഫേസ്ബുക്കിലെ വിവിധ പേജുകളിലും വ്യാജ പ്രചരണം നടക്കുന്നത്.
വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പയോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച മെഴുകു പ്രതിമ മെക്സിക്കോയിലെ വിവിധ രൂപതകളില്‍ പര്യടനം നടത്തിയപ്പോള്‍ ഒരു കത്തോലിക്ക സ്കൂളില്‍ എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2011 ആഗസ്റ്റില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ യൂട്യൂബില്‍ നിന്നു തന്നെ ലഭ്യമാണ്. ‘എഡ്യൂമാസ്റ്റർ ഹെർണാണ്ടസ് റൊമേറോ’ എന്ന യൂട്യൂബ് ചാനലില്‍ 2011 ആഗസ്റ്റ് 23നു പങ്കുവെച്ച വീഡിയോ 23 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതേ വീഡിയോയാണ് തെറ്റായ പ്രചരണവുമായി ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision